നിര്‍ബന്ധിത സൈനിക സേവനം: റഷ്യന്‍ യുവാക്കള്‍ രാജ്യം വിടുന്നു
putin0

നിര്‍ബന്ധിത സൈനിക സേവനം വന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ റഷ്യന്‍ യുവാക്കള്‍ കൂട്ടത്തോടെ രാജ്യം വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുക്രൈയ്‌നെതിരായ പോരാട്ടത്തില്‍ കൂടുതല്‍ പേര്‍ അണിനിരക്കണമെന്ന് ടെലിവിഷന്‍ അഭിസംബോധനയില്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ആവശ്യപ്പെട്ടിരുന്നു.മുപ്പത് ലക്ഷം പേരെ യുദ്ധത്തിന് അണിനിരക്കാനായി വിളിക്കുമെന്നായിരുന്നു പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗു അറിയിച്ചത്.തുടര്‍ന്നാണ് റഷ്യന്‍ ജനത കൂട്ടമായി നാടുവിടാനൊരുങ്ങിയത്.അര്‍മീനിയ, ജോര്‍ജിയ, കസാഖിസ്ഥാന്‍, അസര്‍ബൈജാന്‍ എന്നീ രാഷ്ട്രങ്ങളിലേക്ക് റഷ്യയില്‍ നിന്നുളള വണ്‍വേ ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നു. ബഹുഭൂരിപക്ഷവും തിരിച്ച് ടിക്കറ്റെടുത്തിട്ടില്ല.

തുടര്‍ന്ന് 18 നും 65 നുമിടെ പ്രായമുളളവര്‍ക്ക് വിമാനടിക്കറ്റ് നല്‍കരുതെന്ന് റഷ്യന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. രാജ്യം വിടാന്‍ റഷ്യന്‍ പ്രതിരോധന മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധമാക്കിയതായും ഫോര്‍ച്യൂണര്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച വരെ ഇസ്താംബൂളിലേക്കുളള എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്തതായി തുര്‍ക്കിഷ് എയര്‍ലൈന്‍സ് വെളിപ്പെടുത്തി. ഇതിനിടെയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നിര്‍ദേശം വന്നതെന്ന് നിരവധി മാധ്യമങ്ങള്‍ ട്വീറ്റ് ചെയ്തു. 'ഹൗ ടു ലീവ് റഷ്യ' എന്ന കീവേഡ് ഗൂഗിളില്‍ ഇപ്പോള്‍ ടോപ് ട്രെന്‍ഡിങ്ങാണ്.


 

Share this story