രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ സൗദിയിലെത്തി
peeyush

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ സൗദിയിലെത്തി. സൗദി വാണിജ്യ മന്ത്രി മാജിദ് അബ്ദുല്ല അല്‍കസബിയുമായി പിയൂഷ് ഗോയല്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യ സൗദി ഉപയകക്ഷി വ്യാപാര ബന്ധങ്ങളും പരസ്പര നിക്ഷേപ സാധ്യകളും സൗദി വാണിജ്യ മന്ത്രിയുമായുളള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇരു രാജ്യങ്ങളും തമ്മിലുളള സാമ്പത്തിക വളര്‍ച്ചക്ക് കരുത്താകുന്ന പരസ്പര സഹകരണ പദ്ധതികളെ കുറിച്ച് ജുബൈല് യാമ്പു സൗദി റോയല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഖാലിദ് ആല്‍സാലിമുമായും പിയൂഷ് ഗോയല്‍ ചര്‍ച്ച നടത്തി. ഇന്ത്യസൗദി സാമ്പത്തിക നിക്ഷേപ മന്ത്രിതല സമിതി യോഗത്തിലും മന്ത്രി പങ്കെടുക്കും.

Share this story