ചൈനയുടെ ചാരക്കപ്പല്‍ ശ്രീലങ്കയില്‍
spy ship
കേരളത്തിലും തമിഴ്‌നാട്ടിലും അതീവ ജാഗ്രതയ്ക്ക് നാവികസേനയുടെ തീരുമാനം.

കേരളത്തിലും തമിഴ്‌നാട്ടിലും അതീവ ജാഗ്രതയ്ക്ക് നാവികസേനയുടെ തീരുമാനം. ചൈനയുടെ ചാരക്കപ്പല്‍ യുവാന്‍ വാങ് – 5 ശ്രീലങ്കയിലെത്തുമെന്നു സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. ഇന്ധനം നിറയ്ക്കാനെന്ന പേരില്‍ ആണ് ബുധനാഴ്ച ഹംബന്‍തോട്ട തുറമുഖ യാര്‍ഡില്‍ കപ്പല്‍ എത്തുന്നത്. കപ്പല്‍ 7 ഏഴു ദിവസത്തോളം അവിടെയുണ്ടാവും. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്‌നലുകള്‍ സംഭരിക്കാനും വിശകലനം ചെയ്യാന്‍ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണ് യുവാന്‍ വാങ് 5.

Share this story