കാനഡയിൽ ആലിപ്പഴ വർഷം : നശിച്ചത് 34 വാഹനങ്ങള്‍

google news
aalippazha-varsham

ആലിപ്പഴ വര്‍ഷത്തില്‍ പൊറുതിമുട്ടി കാനഡ. 10-15 മിനിറ്റോളം നീണ്ടുനിന്ന ആലിപ്പഴ വര്‍ഷത്തില്‍ 34-ലേറെ വാഹനങ്ങള്‍ നശിച്ചതായി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് വ്യക്തമാക്കി.
മധ്യ-തെക്കന്‍ ആര്‍ബെര്‍ട്ടയില്‍ ശക്തമായി വീശിയ കൊടുങ്കാറ്റിന് പിന്നാലെയായിരുന്നു ആലിപ്പഴ വര്‍ഷം ഉണ്ടായതെന്ന് സി.ബി.സി. ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യാത്രക്കാരില്‍ ചിലര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ആലിപ്പഴ വര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. കനേഡിയന്‍ പ്രവിശ്യയായ ആല്‍ബര്‍ട്ടയിലാണ് ജനങ്ങളെ ദുരിതത്തിലാക്കി ആലിപ്പഴം പെയ്തത്.
 

Tags