കാലിഫോര്‍ണിയ വെടിവയ്പ്പ് ; അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തി

police
കാലിഫോര്‍ണിയയില്‍ പത്തുപേരെ വെടിവച്ച് കൊല്ലുകയും നിരവധിപേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തി.
ഏഷ്യന്‍ വംശജനായ ഹു കാന്‍ ട്രാ(72)നൊണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പൊലീസിനെ കണ്ടതും ഇയാള്‍ സ്വയം വെടിവയ്ക്കുകയായിരുന്നുവെന്നാണ് സൂചന. വാഹനത്തിന് അകത്തു നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
മോന്ററേ പാര്‍ക്ക് നഗരത്തിലെ ഡാന്‍സ് ബാറില്‍ ചൈനീസ് പുതുവത്സര ആഘോഷത്തിനിടെ ശനിയാഴ്ച രാത്രിയായിരുന്നു അക്രമം.  ഈ വര്‍ഷം അമേരിക്കയില്‍ നടക്കുന്ന അഞ്ചാമത്തെ കൂട്ടക്കൊലയാണ് മോണ്ടേറേ പാര്‍ക്കില്‍ നടന്നത്.
 

Share this story