യുക്രൈന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ബൈഡന്‍

joe-biden

യുക്രൈന്‍ തലസ്ഥാനമായ കീവിനടുത്തുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അപകടത്തില്‍ മരണപ്പെട്ട യുക്രൈന്‍ ആഭ്യന്തര മന്ത്രി ഡെനിസ് മൊണാസ്റ്റിര്‍സ്‌കിയെ ദേശസ്‌നേഹിയെന്ന് വിളിച്ച ബൈഡന്‍ ഹൃദയഭേദകമായ ദുരന്തത്തില്‍ വിലപിക്കുന്ന എല്ലാവരുടേയും ദുഃഖത്തില്‍ പങ്കുചേരുന്നതായും പറഞ്ഞു.
കീവിന്റെ കിഴക്കന്‍ മേഖലയിലുള്ള ബ്രോവറിയിലാണ് അപകടം ഉണ്ടായതെന്ന് യുക്രൈന്‍ നാഷണല്‍ പൊലീസ് മേധാവി ഹോര്‍ ക്ലെമന്‍കോ അറിയിച്ചു. ബ്രോവറിയിലെ കിന്റര്‍ഗാര്‍ഡനു മുകളിലേക്കാണ് യുക്രൈന്‍ മന്ത്രിസഭാംഗങ്ങള്‍ യാത്ര ചെയ്ത ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റര്‍ കിന്റര്‍ഗാര്‍ഡന്‍ കെട്ടിടത്തിന്റെ മുകള്‍ഭാഗത്തേക്ക് തകര്‍ന്നുവീഴുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു.അപകടത്തില്‍ 18 പേര്‍ മരിച്ചു. യുക്രൈന്‍ ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിര്‍സ്‌കിയെ കൂടാതെ സഹമന്ത്രി യഹീന്‍ യെനിന്‍, ആഭ്യന്തര സെക്രട്ടറി യൂരി ലുബ്‌കോവിച് എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മൂന്നു കുട്ടികള്‍ക്കും ജീവന്‍ നഷ്ടമായി.

Share this story