ഇന്ത്യന്‍ പരിപാടികള്‍ സംപ്രേഷണം ചെയ്ത പാകിസ്ഥാനിലെ ആറ് കേബിള്‍ നെറ്റ്വര്‍ക്കുകള്‍ക്ക് നിരോധനം

google news
channel

ഇന്ത്യന്‍ പരിപാടികള്‍ സംപ്രേഷണം ചെയ്തുവെന്നാരോപിച്ച് പാകിസ്ഥാനിലെ ആറ് കേബിള്‍ നെറ്റ്വര്‍ക്കുകള്‍ക്ക് നിരോധനം. ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി അധികൃതരുടേതാണ് ഈ നടപടി. ബുധനാഴ്ച രണ്ടും കഴിഞ്ഞയാഴ്ചയില്‍ നാലും വീതം കേബിള്‍ ഓപ്പറേറ്റര്‍ ഓഫീസുകളാണ് അടപ്പിച്ചത്.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ രണ്ട് കേബിള്‍ നെറ്റ്വര്‍ക്കുകളുടെ ഓഫീസുകളാണ് പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പി.ഇ.എം.ആര്‍.എ) ബുധനാഴ്ച സീല്‍ ചെയ്തത്. റെയ്ഡിനു പിന്നാലെയാണ് നടപടി
പി.ഇ.എം.ആര്‍.എ നിര്‍ദേശങ്ങളും ഇന്ത്യന്‍ ചാനലുകളിലെ ഉള്ളടക്കം നിയമവിരുദ്ധമായി സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പാകിസ്താന്‍ സുപ്രിംകോടതിയുടെ ഉത്തരവ് ലംഘിച്ചതിന് കഴിഞ്ഞ ദിവസങ്ങളില്‍ മിന്നല്‍ പരിശോധനകള്‍ നടത്തിയിരുന്നു.

നിയമവിരുദ്ധമായി ഇന്ത്യന്‍ ചാനലുകളും ഇന്ത്യന്‍ ഉള്ളടക്കവും സംപ്രേഷണം ചെയ്യുന്ന കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പരിശോധന ഊര്‍ജ്ജിതമാക്കി.

Tags