കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ ബഹ്റൈനിലെത്തിയത് സൗദിയില്‍ നിന്നും
bahrain11

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ ബഹ്റൈനിലെത്തിയത് സൗദിയില്‍ നിന്നും. ബഹ്റൈന്‍ സന്ദര്‍ശിച്ചവരില്‍ 89 ശതമാനം പേരും സൗദി ബഹ്റൈന്‍ കോസ്‌വേ കടന്ന് ബഹറൈനിലെത്തിയവരാണ്.

സൗദിയില്‍ നിന്നും ബഹ്റൈനില്‍ എത്തിയവരുടെ എണ്ണത്തില്‍ പോയ വര്‍ഷവും വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 36 ലക്ഷം വിദേശികള്‍ ബഹ്റൈന്‍ സന്ദര്‍ശിച്ചതില്‍ 89 ശതമാനവും സൗദിയില്‍ നിന്നുള്ളവരാണ്. 32 ലക്ഷം സൗദി സന്ദര്‍ശകര്‍ കിംഗ് ഫഹദ് കോസ് വേ വഴി ബഹറൈനിലെത്തിയതായി കണക്കുകള്‍ വ്യകതമാക്കുന്നു.

ഇത് തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വരും. പതിനഞ്ച് ലക്ഷം പേരാണ് 2020ല്‍ കോസ് വേ വഴി ബഹ്റൈനിലേക്ക് യാത്ര ചെയ്തത്. സൗദിയിലും ബഹറൈനിലും കോവിഡ് നിയന്ത്രണങ്ങല്‍ പിന്‍വലിച്ചതും, ടൂറിസം മേഖലയില്‍ വീണ്ടും ഉണര്‍വ്വ പ്രകടമായതുമാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവിനിടയാക്കിയത്.

Share this story