മെല്‍ബണിലെ ക്ഷേത്രത്തില്‍ ഇന്ത്യാ വിരുദ്ധ ചുമരെഴുത്ത് വീണ്ടും

temple


ക്ഷേത്രത്തോടുള്ള ബഹുമാനം പാലിക്കാതെ മെല്‍ബണില്‍ സാമൂഹ്യ വിരുദ്ധര്‍ അതിക്രമം തുടരുന്നു. ക്ഷേത്രങ്ങളോടുള്ള ഈ മാസത്തെ മൂന്നാമത്തെ അതിക്രമാണ് നടന്നത്.
ഇന്ത്യ വിരുദ്ധവും ഖലിസ്ഥാന്‍ അനുകൂലവുമായ മുദ്രാവാക്യങ്ങള്‍ എഴുിയാണ് ക്ഷേത്ര ചുമര് വികൃതമാക്കിയത്. മെല്‍ബണിലെ ആല്‍ബര്‍ട്ട് പാര്‍ക്കിലെ ക്ഷേത്രമാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം വിക്ടോറിയയിലെ ശിവ വിഷ്ണു ക്ഷേത്രത്തിന് നേരെയും അതിക്രമം ഉണ്ടായി.
ഭര്തിയോഗ പ്രസ്ഥാനത്തനത്തിന് ശ്രദ്ധേയമായ ഇസ്‌കോണ്‍ ക്ഷേത്രത്തിന്റെ ചുമരുകളിലാണ് ഖലിസ്ഥാന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം എഴുതിയത്. അനാധാലയത്തോടുള്ള അനാദരവ് തങ്ങളെ ഞെട്ടിച്ചതായി ക്ഷേത്രം അധികൃതര്‍ പറഞ്ഞു.
ആരാധനലായങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മത നേതാക്കള്‍ വിക്ടോറിയന്‍ മള്‍ട്ടി കള്‍ച്ചറല്‍ കമ്മീഷനുമായി അടിയന്തര യോഗം ചേര്‍ന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ ആക്രമണം.
ജനുവരി 12 ന് മെല്‍ബണിലെ സ്വാമി നാരായണ ക്ഷേത്രത്തിന് നേരെയും അതിക്രമമുണ്ടായി. അഞ്ചു ദിവസത്തിന് ശേഷമാണ് കരം ഡൗണ്‍സിലെ ശിവ വിഷ്ണു ക്ഷേത്ര ചുമരില്‍ ഇന്ത്യ വിരുദ്ധത എഴുതിയത്. പൊങ്കലിനായി ഭക്തര്‍ എത്തിയപ്പോഴാണ് ഇതു ശ്രദ്ധയില്‍പ്പെട്ടത്.
 

Share this story