യുക്രൈന്‍ സൈനികന്റെ നെഞ്ചില്‍ തുളഞ്ഞുകയറിയ പൊട്ടാത്ത ഗ്രനേഡ് ശസ്ത്രക്രിയയിലൂടെ നീക്കി

operation

യുക്രൈന്‍ സൈനികന്റെ നെഞ്ചില്‍ തുളഞ്ഞുകയറിയ പൊട്ടാത്ത ഗ്രനേഡ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഹൃദയത്തിന്റെ തൊട്ടുതാഴെ തുളഞ്ഞുകയറിയ ഗ്രനേഡ് സൈനിക സര്‍ജന്‍മാര്‍ വളരെ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്.
ഗ്രനേഡ് പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇലക്ട്രോകൊഗുലേഷന്‍ ഇല്ലാതെയാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കിടെ വൈദ്യുതി ഉപയോഗിച്ച് രക്തയോട്ടം താല്‍ക്കാലികമായി നിര്‍ത്തുന്ന പ്രക്രിയയാണ് ഇലക്ട്രോകൊഗുലേഷന്‍.

Share this story