അമേരിക്കന്‍ ഗായികയും- ഗാന രചയിതാവുമായ ലിസ മേരി പ്രെസ്ലി അന്തരിച്ചു

bbvc

ലോസ് ആഞ്ജീലീസ് : അമേരിക്കന്‍ ഗായികയും- ഗാന രചയിതാവുമായ ലിസ മേരി പ്രെസ്ലി (54) അന്തരിച്ചു. റോക്ക് ആന്റ് റോള്‍ ഇതിഹാസം എല്‍വിസ് പ്രെസ്ലിയുടെ മകളാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ലോസ് ആഞ്ജീലീസിനെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

അമ്മ പ്രസില്ല പ്രെസ്ലിയാണ് മകളുടെ വിയോഗവാര്‍ത്ത പുറത്ത് വിട്ടത്. എന്റെ പ്രിയപ്പെട്ട മകള്‍ എന്നെ വിട്ടുപോയിരിക്കുന്നു. എനിക്ക് അറിയാവുന്നതില്‍ ഏറ്റവും സ്‌നേഹനിധിയായ, ശക്തയായ സ്ത്രീയായിരുന്നു അവള്‍. അവളുടെ വിയോഗത്തിന്റെ ആഘാതത്തില്‍ നിന്ന് മോചിതയാകാന്‍ എനിക്കും കുടുംബത്തിനും സ്വകാര്യത വേണമെന്ന് അപേക്ഷിക്കുന്നു- പ്രസില്ല പ്രെസ്ലി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

2003 ല്‍ ടു ഹും ഇറ്റ് മേ കണ്‍സേണ്‍ എന്ന ആല്‍ബത്തിലൂടെയായിരുന്നു അരങ്ങേറ്റം. 2005 ല്‍ പുറത്തിറക്കിയ നൗ വാട്ട് എന്ന ആല്‍ബം ബില്‍ ബോര്‍ഡ് പട്ടികയില്‍ ആദ്യത്തെ പത്ത് മികച്ച ആല്‍ബങ്ങളില്‍ ഇടം നേടി. മൂന്നാമത്തെ ആല്‍ബമായ സ്റ്റോം ആന്റ് ഗ്രേസ് 2012ലാണ് റിലീസ് ചെയ്തത്.

Share this story