അതിശൈത്യത്തില്‍ അഫ്ഗാന്‍ ; ഒരാഴ്ചയ്ക്കിടെ 78 മരണം

afghan

അതിശൈത്യത്തില്‍ വിറങ്ങലിച്ച് അഫ്ഗാനിസ്ഥാന്‍. രക്ത സമ്മര്‍ദ്ദം വര്‍ധിച്ചും രക്തം കട്ടപിടിച്ചും ഒരാഴ്ചയ്ക്കിടെ 78 പേര്‍ മരിച്ചതായി താലിബാന്‍ അറിയിച്ചു. 75000 ത്തിലധികം കന്നുകാലികളും ചത്തു. 
അതിശൈത്യത്തില്‍ ദുരിതം അനുഭവിക്കുന്ന പത്തുലക്ഷം പേര്‍ക്ക് സഹായം എത്തിക്കാനുള്ള ശ്രമത്തിലാണ് താലിബാന്‍. സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്.
 

Share this story