അഫ്ഗാനിസ്താനിൽ ഭൂചലനം: നിരവധി പേർ മരിച്ചു
Wed, 22 Jun 2022

കാബൂള്‍: അഫ്ഗാനിസ്താനില്‍ ചൊവ്വാഴ്ച രാത്രിയിലുണ്ടായ ഭൂചലനത്തില്‍ നിരവധി പേര് മരിച്ചു. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. 255 പേര് മരിച്ചതായാണ് അഫ്ഗാന് സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. അഫ്ഗാന്റെ കിഴക്കന്‍ പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്.
റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ച് രക്ഷപ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.