അഫ്‌ഗാൻ ഭൂചലനം: സൗദി ദുഃഖം പ്രകടിപ്പിച്ചു
earthquake

യാം​ബു: ആ​യി​ര​ത്തോ​ളം പേ​രു​ടെ മ​ര​ണ​ത്തി​നും നി​ര​വ​ധി​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കാ​നു​മി​ട​യാ​ക്കി​യ അ​ഫ്‌​ഗാ​നി​ലെ ഭൂ​ച​ല​ന​ത്തി​ൽ സൗ​ദി അ​റേ​ബ്യ ദുഃ​ഖം പ്ര​ക​ടി​പ്പി​ച്ചു.സം​ഭ​വ​ത്തി​ൽ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ഗാ​ധ​മാ​യ ദുഃ​ഖ​വും വേ​ദ​ന​യും രേ​ഖ​പ്പെ​ടു​ത്തി.

അ​ഫ്‌​ഗാ​ൻ ജ​ന​ത​ക്ക് വ​ന്നു​പെ​ട്ട വ​ലി​യ ന​ഷ്ട​ത്തി​ൽ രാ​ജ്യം ദുഃ​ഖം അ​റി​യി​ക്കു​ന്ന​തോ​ടൊ​പ്പം ദു​രി​ത​നി​വാ​ര​ണ​ത്തി​നാ​യി സൗ​ദി എ​ല്ലാ​വി​ധ ഐ​ക്യ​ദാ​ർ​ഢ്യ​വും പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​നോ​ടും അ​ഫ്‌​ഗാ​ൻ അ​ധി​കൃ​ത​രോ​ടും അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​തോ​ടൊ​പ്പം പ​രി​ക്കു​പ​റ്റി ചി​കി​ത്സ​യി​ലു​ള്ള​വ​ർ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ എ​ന്ന് പ്രാ​ർ​ഥി​ക്കു​ന്ന​താ​യും പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Share this story