ഇറാനില്‍ തലമറക്കാത്ത വീഡിയോ പോസ്റ്റ് ചെയ്ത നടി അറസ്റ്റില്‍

actress

ഹിജാബ് പ്രക്ഷോഭത്തിന് പിന്തുണ നല്‍കി കൊണ്ട് തലമറക്കാതെ പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെട്ടതിന് ഇറാനിലെ പ്രമുഖ നടിയെ അറസ്റ്റ് ചെയ്തു. 52 കാരിയായ ഹെന്‍ഗമെഹ് ഘാസിയാനിയെയാണ് കലാപത്തിന് പിന്തുണ നല്‍കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്.

നിയമത്തിന് മുന്നില്‍ ഹാജരാകാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഹിജാബ് ഇല്ലാത്ത വീഡിയോ ഇവര്‍ പോസ്റ്റ് ചെയ്തു.
ചിലപ്പോള്‍ ഇതു തന്റെ അവസാന പോസ്റ്റായിരിക്കാം എന്നു പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചത്. ഈ നിമിഷം മുതല്‍ എനിക്ക് എന്ത് സംഭവിച്ചാലും എപ്പോഴത്തേയും പോലെ എന്റെ അവസാന ശ്വാസം വരെയും ഇറാനിയന്‍ ജനതക്കൊപ്പം ഉണ്ടാകും, അവര്‍ കുറിച്ചു.
 

Share this story