9 വയസുള്ള സഹോദരനെ കുത്തികൊന്നു ; 12 വയസ്സുകാരി സഹോദരി കസ്റ്റഡിയില്‍

google news
murder

ഒക്ലഹോമയിലെ തുള്‍സായില്‍ 9 വയസ്സുള്ള സഹോദരനെ കുത്തികൊലപ്പെടുത്തിയ കേസില്‍ 12 വയസ്സുള്ള സഹോദരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വാരാന്ത്യമാണ് ദുഖകരമായ വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്. തുള്‍സ സിറ്റിയില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ കൊലപാതകമാണിതെന്ന് സിറ്റി പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രിയില്‍ മാതാപിതാക്കള്‍ വീടിന് മുകളിലുള്ള മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. ഈ സമയത്താണ് 12 കാരി കോണിപടി കയറി ഇവര്‍ കിടക്കുന്ന മുറിയിലെത്തിയത്. ഞാന്‍ സഹോദരനെ കത്തികൊണ്ടു കുത്തി ,കുട്ടി മാതാപിതാക്കളോടു പറഞ്ഞു. ഇവര്‍ താഴെയിറങ്ങി വന്നപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന 9 കാരനെയാണ് കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
സംഭവ സ്ഥലത്തു നിന്നും 12 കാരിയെ പിടികൂടിയ പൊലീസ് ജുവനയില്‍ ജസ്റ്റിസ് ഫാമിലി സെന്ററിലാക്കി. കുട്ടികളുടെ പേരു വിവരം വെളിപ്പെടുത്താനാവില്ലെന്ന് പൊലീസ് അറിയിച്ചു. തുള്‍സ പൊലീസ് ചൈല്‍ഡ് ക്രൈസിസ് ഡിപ്പാര്‍ട്ട്‌മെന്റ് സംഭവത്തെ കുറിച്ചു അന്വേഷണം ആരംഭിച്ചു. സഹോദരനെ കുത്താനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.
 

Tags