പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനെ പിന്തുണച്ച് 90% അഫ്ഗാനികള്‍

google news
afgan1

പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനെ പിന്തുണച്ച് 90% അഫ്ഗാനികള്‍. പ്രാദേശിക മാധ്യമമായ TOLO ന്യൂസ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ്, പെണ്‍കുട്ടികള്‍ പഠിക്കണമെന്ന് 90% ആളുകള്‍ വിധിയെഴുതിയത്. പെണ്‍മക്കളെ സ്‌കൂളില്‍ അയക്കാന്‍ മാതാപിതാക്കള്‍ തയ്യാറല്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഫലം പുറത്തുവന്നത്.
TOLO ന്യൂസിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകള്‍ വഴിയാണ് ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടന്നത്. 24 മണിക്കൂര്‍ വോട്ടെടുപ്പ് നീണ്ടുനിന്നു. '34,100ല്‍ അധികം ആളുകള്‍ ഫേസ്ബുക്കില്‍ വോട്ട് ചെയ്തു. കൃത്യമായി പറഞ്ഞാല്‍ 89.7 ശതമാനം പേര്‍ പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ തുറക്കുന്നതിനെ പിന്തുണച്ചു. 10.3 ശതമാനം പേര്‍ എതിര്‍ത്തു' TOLO ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags