ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ പോളിയോ ക്യാമ്പയ്‌ൻ ആരംഭിക്കാനിരിക്കെ ഗാസയിൽ ഇസ്രയേൽ ആക്രമണം: 48 പേർ കൊല്ലപ്പെട്ടു

gaza
gaza

ഗാസയിൽ ശനിയാഴ്ച്ച ഉണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ 48 പേർ കൊല്ലപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ പോളിയോ ക്യാമ്പയ്‌ൻ ആരംഭിക്കാനിരിക്കെയായിരുന്നു ആക്രമണം.640,000 ത്തോളം കുട്ടികൾക്ക് പോളിയോ വാക്‌സിനേഷൻ നൽകാനാണ് യുഎന്നിന്റെ പദ്ധതി. പ്രത്യേക പ്രദേശങ്ങളിൽ ദിവസേന എട്ട് മണിക്കൂർ വെടിനിർത്തൽ ഉണ്ടാകുമ്പോൾ വാക്‌സിനേഷൻ നടത്താനാണ് തീരുമാനം.

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം ഗാസയിൽ വീണ്ടും ടൈപ്പ് 2 പോളിയോ വൈറസ് റിപ്പോർട്ട് ചെയ്തതോടെയാണ് കുട്ടികൾക്ക് പോളിയോ വാക്‌സിനേഷൻ നൽകാൻ തീരുമാനിച്ചത്. തുടർന്ന് ഗാസ ആരോഗ്യ മന്ത്രി ക്യാമ്പയ്‌ന്റെ ആവശ്യകതയെ പറ്റി പറഞ്ഞു . വെടിനിർത്തൽ ഉണ്ടായാൽ മാത്രമേ ആരോഗ്യ പ്രവർത്തകർക്ക് ഈ ക്യാമ്പയ്‌ൻ പൂർത്തിയാക്കാൻ കഴിയു എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെയാണ് ഇസ്രായേൽ ആക്രമണം ഉണ്ടായത്.

ശനിയാഴ്ച, പ്രചാരണത്തിൻ്റെ ഔദ്യോഗിക തുടക്കത്തിന് മുമ്പുള്ള പ്രതീകാത്മക ഭാഗമെന്ന നിലയിൽ, ഖാൻ യൂനിസിലെ നാസർ ആശുപത്രിയിലെ വാർഡുകളിലെ ചില കുട്ടികൾക്ക് മെഡിക്കൽ സ്റ്റാഫ് വാക്സിനുകൾ നൽകി.ക്യാമ്പയ്‌ൻ ഫലപ്രദമാകണമെങ്കിൽ 90 ശതമാനം കുട്ടികൾക്കെങ്കിലും രണ്ട് ഡോസ് വാക്‌സിൻ നൽകണമെ ന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

Tags