മനസികാരോഗ്യ പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിച്ചു, ഇരുപത്തിയെട്ടുകാരിക്ക് ദയാവധത്തിന് അനുമതി നല്‍കി നെതര്‍ലന്‍ഡ്

google news
dutch

മനസികാരോഗ്യ പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിച്ചത് മൂലം ഇരുപത്തിയെട്ടുകാരിക്ക് ദയാവധത്തിന് അനുമതി നല്‍കി നെതര്‍ലന്‍ഡ്. അസുഖം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ദയാവധത്തിന് നെതര്‍ലന്‍ഡ് സ്വദേശിയായ സൊറായ ടെര്‍ ബീക് അനുമതി തേടിയത്. വരുന്ന മെയ് മാസം സൊറായ ദയാവധം സ്വീകരിക്കും
വിഷാദരോഗം, ഓട്ടിസം, ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ എന്നിവയോട് പൊരുതുകയാണ് സെറായ.

രോഗം ഭേദമാവില്ലെന്നും, കൂടുതലായി ഒന്നും ചെയ്യാനില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ദയാവധത്തിനുള്ള സാധ്യത തേടിയത്. സൊറായയുടെ വാര്‍ത്ത പുറത്തുവന്നതോടെ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളാണ് വരുന്നത്. ഇത്തരം സംഭവങ്ങള്‍ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ക്കും ദയാവധം സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് പ്രധാന വിമര്‍ശനം.
മുമ്പത്തെ അപേക്ഷിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ മാനസികാരോഗ്യപ്രശ്‌നങ്ങളുമായി എത്തുന്നവരെ എളുപ്പം കൈവെടിയുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നു. ദയാവധം നിയമവിധേയമായിട്ടുള്ള രാജ്യമാണ് നെതര്‍ലന്‍ഡ്‌സ്.

Tags