അമേരിക്കയില്‍ 20 സംസ്ഥാനങ്ങള്‍ ടിക് ടോക് നിരോധിച്ചു

tiktok

സുരക്ഷാ കാരണങ്ങളുടെ പേരില്‍ വിഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക് നിരോധിച്ച് കൂടുതല്‍ അമേരിക്കന്‍ സംസ്ഥാനങ്ങള്‍. വിസ്‌കോണ്‍സിനും നോര്‍ത്ത് കരോലിനയും കൂടി കടുത്ത നടപടി സ്വീകരിച്ചതോടെ ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങളുടെ ആകെ എണ്ണം 20 ആയി.

 ചൈനീസ് ടെക് കമ്പനിയായ ബൈറ്റ് ഡാന്‍സ് നിര്‍മിച്ച ടിക് ടോക് നിരവധി സൈബര്‍ സുരക്ഷാ ഭീഷണികള്‍ ഉയര്‍ത്തുണ്ടെന്നാണ് സര്‍ക്കാരുകള്‍ വിശദീകരിക്കുന്നത്. ഇതു പരിഗണിച്ചാണ് നടപടി.

Share this story