കുംഭമേളക്കെത്തിയവരുടെ മനം കവർന്ന 'മോണാലിസ': മാലവിൽക്കാനെത്തിയ ആ പെൺകുട്ടി തിരിച്ചുപോയി
യൂട്യൂബർമാരും ചാനലുകളും കുംഭമേളക്കെത്തിയ കാണികളും സെൽഫികൾക്കും വിഡിയോകൾക്കുമായി അവരുടെ അടുത്തേക്ക് ഒഴുകാൻ തുടങ്ങിയതോടെ
പ്രയാഗ്‌രാജ് : നിഷ്കളങ്കമായ പുഞ്ചിരിയും ആകർഷകമായ നീലക്കണ്ണുകളും സംസാരവുമായി കുംഭമേളക്കെത്തിയവരുടെ മനം കവർന്ന പെൺകുട്ടി തിരിച്ചുപോയി. ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജിൽ നടന്നു കൊണ്ടിരിക്കുന്ന മഹാ കുംഭമേളക്കിടെ വിദേശ മാധ്യമങ്ങളിലടക്കം വാർത്തയായി പ്രശസ്തയായ പെൺകുട്ടി മൊണാലിസ ബോൺസ്‌ലെ എന്ന യുവതിയാണ് തിരിച്ചു പോയത്.
മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് കുടുംബത്തോടൊപ്പം മേളയിൽ മാല വിൽപനക്കെത്തിയതായിരുന്നു പെൺകുട്ടി. വിദേശചാനലുകളും പ്രാദേശിക ചാനലുകളും ഇന്റർവ്യൂ നടത്തിയതോടെ മൊണാലിസ പ്രശസ്തയായി.
ഇവരെ ഇൻറർവ്യൂ ചെയ്യുന്ന വിഡിയേകൾക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉണ്ടായത്. യൂട്യൂബർമാരും ചാനലുകളും കുംഭമേളക്കെത്തിയ കാണികളും സെൽഫികൾക്കും വിഡിയോകൾക്കുമായി അവരുടെ അടുത്തേക്ക് ഒഴുകാൻ തുടങ്ങിയതോടെ ബിസിനസ് തടസ്സപ്പെട്ടതായി കുടുംബം പറഞ്ഞു.
തുടർന്ന് പിതാവ് പെൺകുട്ടിയെ വീട്ടിലേക്ക് തിരിച്ചയക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു. മൊണാലിസ മേളയിൽ തുടരുന്നത് നല്ലതല്ലെന്നും ഇൻഡോറിലേക്ക് മടങ്ങുന്നതാണ് അവളുടെ ക്ഷേമത്തിനും ഉപജീവനത്തിനുമുള്ള ഏറ്റവും നല്ല നടപടിയെന്നും പിതാവ് പറഞ്ഞു.
A girl in Mahakumbh Mela is stealing the heart of the people😍
— Alok Ranjan Singh (@withLoveBharat) January 17, 2025
The girl whose name is Monalisa Bhonsle, came to Mahakumbh Mela in Prayagraj (UP) from Indore (MP) to sell her handmade garlands (Mala), has become an internet sensation because of her natural beauty. People are… pic.twitter.com/wj5sNaW1da