എന്തോന്നടെ ഇത്..? മരണാനന്തര ചടങ്ങില്‍ ബെല്ലി ഡാന്‍സ് ചെയ്ത് യുവതി
funeraldance

ശവസംസ്കാര ചടങ്ങില്‍ ഒരു സ്ത്രീയുടെ തീര്‍ത്തും അസാധാരണമായ ആദരാഞ്ജലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.മരണാനന്തര ചടങ്ങുകള്‍ നടക്കുന്നിടത്ത് ബെല്ലി ഡാന്‍സ് ചെയ്യുന്ന ഒരു സ്ത്രീയുടെ ക്ലിപ്പ് ആണ് വൈറലായത്.സല്‍മാന്‍ ഖാന്റെ 'വാണ്ടഡ്' എന്ന ചിത്രത്തിലെ ഒരു ഗാനത്തിനൊത്താണ് നൃത്തം. ചടങ്ങിനെത്തിയ ആളുകള്‍ പ്രകടനം ആസ്വദിക്കുന്ന കാഴ്ചയാണ് വീഡിയോയില്‍ കണ്ടത്.

'ഇവര്‍ക്ക് സന്തോഷമാണോ സങ്കടമാണോ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം പോസ്റ്റ് കാട്ടുതീ പോലെ പടര്‍ന്നു.

ദൃശ്യങ്ങള്‍ എല്ലാവരെയും അമ്പരപ്പിച്ചു എന്ന് പറയേണ്ട കാര്യമില്ലല്ലോ. പ്രിയപ്പെട്ട ഒരാള്‍ മരിക്കുമ്പോള്‍ ആളുകള്‍ വിലപിക്കുകായും, പരേതാത്മാവിന് വേണ്ടി അവര്‍ ഇരുന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും, ഈ വീഡിയോയില്‍ ഇത് തികച്ചും വിപരീതമായിരുന്നു.ആദരാഞ്ജലി യോഗത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് കണ്ട് ഇന്റര്‍നെറ്റ് പ്രേക്ഷകര്‍ ആകെ ഇളകിമറിഞ്ഞു. പെണ്‍കുട്ടി സുഖമായി നൃത്തം ചെയ്യുന്നതിനു പിന്നില്‍ ഒരു വൃദ്ധയുടെ ചിത്രമുണ്ട്. ഇത് അവര്‍ക്കുള്ള ആദരാഞ്ജലി യോഗമാണെന്നു വ്യക്തമാക്കുന്ന തെളിവാണ്.

"ഇത്തരമൊരു ശവസംസ്കാര ചടങ്ങ് കാണുമ്പോള്‍, സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ആത്മാക്കള്‍ നൃത്തം ചെയ്യാന്‍ തുടങ്ങും," എന്നായിരുന്നു ഒരു വ്യക്തിയുടെ കമന്റ്.താനും സമാനമായ ഒരു ശവസംസ്കാര യോഗം ആഗ്രഹിക്കുന്നു എന്ന് മറ്റൊരാള്‍ പറഞ്ഞു. ചിലര്‍ അവരുടെ സുഹൃത്തുക്കളെ ടാഗ് ചെയ്യുകയും സമാനമായ ഒരു ആദരാഞ്ജലി യോഗം ആവശ്യപ്പെടുകയും ചെയ്തു.

Share this story