വിശുദ്ധ മരത്തിൽ പൂർണ നഗ്നയായി ഫോട്ടോഷൂട്ട് ; മോഡലിനെ കാത്തിരിക്കുന്നത് 6 വർഷം തടവ്
eleenafasliva

ബാലിയിലെ നൂറ്റാണ്ടുകൾ പഴക്കുമുള്ളതും പ്രദേശവാസികൾ വിശുദ്ധമായി കരുതുന്നതുമായ മരത്തിൽ നഗ്ന ഫോട്ടോഷൂട്ട് നടത്തിയ റഷ്യൻ മോഡല്‍ എലീന ഫസ്‌ലീവയെ കാത്തിരിക്കുന്നത് ആറു വർഷം തടവ്.ചിത്രങ്ങള്‍ വൈറലായതിനു പിന്നാലെ ബാലി സ്വദേശി നൽകിയ പരാതിയിലാണ് പൊലീസ് മോഡലിനെതിരെ കേസ് എടുത്തത്. ആറു വർഷത്തെ തടവിനൊപ്പം 78,000 യൂറോ പിഴയായും അടയ്ക്കേണ്ടി വരും.

തബാനയിലെ ബാബകൻ ക്ഷേത്രത്തോടു ചേർന്നാണ് 700 വർഷം പ്രായം കണക്കാക്കുന്ന മരമുള്ളത്. ഇവിടെ പ്രദേശവാസികൾ പ്രാർഥിക്കുകയും പൂജ നടത്തുകയും ചെയ്യാറുണ്ട്. ഈ മരത്തിന്റെ കൂറ്റൻ വേരിലാണ് എലീന പൂർണ നഗ്നയായി ഫോട്ടോഷൂട്ട് നടത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഇതു തദ്ദേശീയരുടെ പ്രതിഷേധത്തിന് കാരണമായി. തുടർന്ന് പ്രാദേശിക ഭരണകൂടത്തിനും പൊലീസിനും പരാതി ലഭിക്കുകയായിരുന്നു.

കേസും നടപടികളും നേരിടേണ്ടി വരുമെന്ന് മനസ്സിലാക്കി എലീന ചിത്രങ്ങൾ നീക്കം ചെയ്തു. മരത്തിന് മുമ്പിൽ മുട്ടു ഒരു ചിത്രവും ബാലിയിലെയും ഇന്തേനേഷ്യയിലെയും ജനങ്ങളോട് മാപ്പ് പറയുന്ന വിഡിയോയും പങ്കുവച്ചിട്ടുണ്ട്. അറിയാതെ സംഭവിച്ച തെറ്റിന് മാപ്പു നൽകണമെന്നാണ് എലീനയുടെ ആവശ്യം.

Share this story