വളര്‍ത്തുനായയ്ക്ക് സര്‍പ്രൈസ് പിറന്നാള്‍ പാര്‍ട്ടി ഒരുക്കി യുവാവ്; ആഘോഷത്തിന് 100 കിലോഗ്രാം കേക്കും 4000 പേര്‍ക്കുള്ള വിരുന്നും
dog

ശിവപ്പ മര്‍ദി എന്ന വ്യക്തിയാണ് വളര്‍ത്ത് നായയായ കൃഷിന് പാര്‍ട്ടി ഒരുക്കിയത്.

കര്‍ണാടകയിലെ ഒരു യുവാവിന്റെ വളര്‍ത്തുനായയോടുള്ള സ്നേഹം കണ്ട് അമ്പരന്നിരിക്കുകയാണ്‌ സോഷ്യല്‍ മീഡിയ. ഗംഭീരമായ പിറന്നാള്‍ പാര്‍ട്ടിയാണ് ഇയാള്‍ വളര്‍ത്തുനായയ്ക്കായി ഒരുക്കിയത്.കര്‍ണാടകയിലെ ബെല്‍ഗാവിലെ മുദലഗി താലൂക്കിലാണ് നാടിനെ അമ്പരപ്പിച്ച ആഡംബര പാര്‍ട്ടി ഒരുങ്ങിയത്. ശിവപ്പ മര്‍ദി എന്ന വ്യക്തിയാണ് വളര്‍ത്ത് നായയായ കൃഷിന് പാര്‍ട്ടി ഒരുക്കിയത്. നൂറ് കിലോഗ്രാം ഭാരം വരുന്ന കേക്കാണ് ശിവപ്പ വാങ്ങിയത്.

പട്ട് പുടവയും ബര്‍ത്ത്ഡേ ക്യാപ്പും അണിഞ്ഞ് കുഞ്ഞു കൃഷ് തനിക്ക് ചുറ്റും സംഭവിക്കുന്നതെന്തെന്ന് മനസിലാകാതെ നിന്നു. ശിവപ്പ കേക്ക് മുറിച്ച് തന്റെ നായയ്ക്ക് നല്‍കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കേക്കിന് പുറമെ 4000 പേര്‍ക്ക് വിവിധതരം ഭക്ഷണങ്ങളോടെയുള്ള വിരുന്ന് സത്കാരവും ഒരുക്കിയിരുന്നു.

Share this story