ഹരിതമാകട്ടെ ഭൂമിയുമെന്ന സന്ദേശവുമായി കണ്ണൂർ റവന്യു ജില്ലാ കലോത്സവം

kannur revenue district arts festival

കണ്ണൂർ : ഹരിതമാകട്ടെ ശീലങ്ങൾ എന്നാ മുദ്രാവാഖ്യമുയർത്തി, പൂർണമായും ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചാണ് കണ്ണൂർ റവന്യു ജില്ലാ കലോത്സവും പുരോഗമിക്കുന്നത്.തെരഞ്ഞെടുത്ത 120 ജെആർസി വളണ്ടിയർ മാരാണ് ഇതിനായി രാപകൽ നെട്ടോട്ടമൊടുന്നത്. ഒപ്പം മാർഗ നിർദ്ദേശനങ്ങളുമായി 60 ഓളം അധ്യാപകരുമുണ്ട് കൂടെ . 

ഹരിതകേരള  മിഷ്ന്റെ സഹകരണത്തോടെ  കേരള  ഉർദു ടീച്ചേഴ്‌സ് അസോസിയേഷനാണ് ഗ്രീൻ പ്രോട്ടോകോളിന് നേതൃത്വം നൽകുന്നത്. പൂർണമായും പ്ലാസ്റ്റിക് ഒഴിവാക്കിക്കൊണ്ട് ഓലകൊണ്ടുള്ള വേസ്റ്റ് ബാസ്കറ്റ് ഉൾപ്പടെ കുടുംബശ്രീയുടെ സഹകരണത്തോടെ  തയ്യാറാക്കിയിട്ടുണ്ട്. ബോധവത്കരണം കൂടിയാണ്  ഇതിലൂടെ  ലക്ഷ്യമിടുന്നത് .2017 ലെ കലോത്സവം മുതലാണ് ഗ്രീൻ പ്രോട്ടോകോൾ പ്രകാരം  കലോത്സവ നഗരികൾ സജീകരിക്കുന്നത്.

Share this story