കുട്ടിയെ ചിരിപ്പിക്കാനായി പല അടവുകൾ പയറ്റുന്ന വളർത്തുനായ
ഒരു പിഞ്ചുകുഞ്ഞിനൊപ്പം കളിക്കുന്ന ഒരു വളർത്തുമൃഗത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കുഞ്ഞിനെ ചിരിപ്പിക്കാനായി വളർത്തുനായ കാണിക്കുന്ന പ്രവൃത്തികൾ എവരെയും ചിരിയിലാഴ്ത്തുകയാണ്.
ഹോപ്കിൻസ്ബിആർഎഫ്സി21എന്ന ട്വിറ്റർ പേജിലാണ് 29 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയിൽ കളിപ്പാട്ടങ്ങളുമായി ഒരു കുട്ടി തറയിലിരുന്ന് കളിക്കുന്നത് കാണാം. ഒരു വളർത്തുനായ കുട്ടിയുടെ അടുത്ത് കിടക്കുന്നുണ്ട്. കുട്ടിയെ ചിരിപ്പിക്കാനായി അത് ഉയർന്ന് ചാടുന്നതും വിഡിയോയിൽ കാണാം. നായയുടെ പ്രവൃത്തികണ്ട് കുട്ടി പൊട്ടിച്ചിരിക്കുകയും നായ വീണ്ടും ആ പ്രവൃത്തി തുടരുകയും ചെയ്യുന്നുണ്ട്. നിരവധിപേരാണ് നായയുടെ തമാശഭരിതമായ പ്രകടനത്തിന് കയ്യടിച്ചത്.
വീഡിയോ കാണാം: https://twitter.com/hopkinsBRFC21/status/1408726511474126849
The post കുട്ടിയെ ചിരിപ്പിക്കാനായി പല അടവുകൾ പയറ്റുന്ന വളർത്തുനായ first appeared on Keralaonlinenews.