മലരിക്കൽ ടൂറിസം: പ്രാദേശികഭരണകൂടങ്ങളുടെ ദീർഘവീഷണത്തോടെയുള്ള ഇടപെടലിന്റെ വിജയം: മന്ത്രി എം.ബി. രാജേഷ്

Mountain tourism: Success of visionary intervention by local governments: Minister M.B. Rajesh
Mountain tourism: Success of visionary intervention by local governments: Minister M.B. Rajesh


കോട്ടയം: വ്യവസായ സൗഹൃദ സൂചികയിൽ ഇന്ത്യയിൽ ഒന്നാമതായി കേരളത്തെ എത്തിച്ചതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രധാനപ്പെട്ട പങ്കുണ്ടെന്ന് തദ്ദേശ സ്വയംഭരണ-എക്സ്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ്. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് നവീകരിച്ച കൗൺസിൽ ഹാൾ  ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ സൗഹൃദ സൂചികയിൽ ഒൻപതു വിഭാഗങ്ങളിലാണ് കേരളം മുന്നിലെത്തിയത്. അതിൽ പ്രധാനപ്പെട്ടതെല്ലാം തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ്. നഗര തദ്ദേശ സ്ഥാപനങ്ങളിലെ ഓൺലൈൻ സേവനം, സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആക്കിയത് ഇതൊക്കെയാണ് നമ്മുടെ റാങ്കിങ്ങിനെ സ്വാധീനിച്ചതെന്നും മന്ത്രി പറഞ്ഞു. ജനകീയ കൂട്ടായ്മയുടെയും പ്രാദേശിക ഭരണകൂടങ്ങളുടെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലിന്റെയും ഉദാഹരണമാണ് തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ മലരിക്കൽ ആമ്പൽ ടൂറിസത്തിന്റെ വിജയമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്‌ടോബർ രണ്ടുമുതൽ രാജ്യാന്തര മാലിന്യമുക്തദിനമായ മാർച്ച് 30 വരെ നീണ്ട ജനകീയ ക്യാമ്പയിനിലൂടെ സംസ്ഥാനത്തെ പൂർണമായും മാലിന്യമുക്തമാക്കുമ്പോൾ ഈ നേട്ടം ആദ്യം കൈവരിക്കാനുള്ള സാധ്യത ഏറ്റുമാനൂർ നിയോജകമണ്ഡലത്തിനായിരിക്കും എന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ എം.എൽ.എ. കൂടിയായ സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ നടക്കുന്ന മണ്ഡലത്തിലെ മാലിന്യമുക്ത പ്രവർത്തനങ്ങളെയും മന്ത്രി എം.ബി. രാജേഷ് അഭിനന്ദിച്ചു.
തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രമൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിൽ സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ചരിത്രമുറങ്ങുന്ന തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രമൈതാനിയിലെ ഓഡിറ്റോറിയം പുനർനിർമിക്കുന്നതടക്കം ജില്ലയിലെ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ പശ്ചാത്തല നവീകരണത്തിനുള്ള പദ്ധതികൾ നടപ്പാക്കുമെന്നു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.  


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, സ്ഥിരം സ്മിതി അധ്യക്ഷരായ സി.ടി. രാജേഷ്, കെ.ആർ. അജയ്, പി.എസ്. ഷീനാമോൾ, ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു, സ്ഥിരം സമിതി അധ്യക്ഷ ജെസി നൈാനാൻ, തിരുവാർപ്പ്ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റൂബി ചാക്കോ, മുരളീകൃഷ്ണൻ, റേച്ചൽ ജേക്കബ്്, ബുഷറ തൽഹത്ത്, വി.എസ്. സെമീമ, കെ.എം. ഷൈനിമോൾ, പി.എസ്. ഹസീദ, കെ.എ. സുമേഷ്‌കുമാർ, മഞ്ജു ഷിബു, ഒ.എസ്. അനീഷ്‌കുമാർ, കെ.ബി. ശിവദാസ്, ജയറാണി പുഷ്പാകരൻ, ജയ സജിമോൻ, സെക്രട്ടറി ടി.ആർ. രാജശ്രീ  എന്നിവർ പ്രസംഗിച്ചു.
 

Tags