ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീയാത്രയ്ക്ക് ഗംഗാ തീരത്ത് തുടക്കം

google news
gangavilas

വാരണാസി : ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീ യാത്രയ്ക്ക് ഗംഗാ തീരത്ത് തുടക്കം. വാരണാസിയിലെ രവിദാസ് ഘട്ടിൽ നിന്നാണ് കപ്പൽ പുറപ്പെടുക. ചരിത്രനിമിഷമാണ് ഇതെന്ന് യാത്ര ഫ്‌ലാഗ് ഒഫ് ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.പൗരാണികകാലം മുതല്‍ക്കുള്ള ഇന്ത്യയുടെ ഈ ചരിത്രത്തിന് ഗംഗ സാക്ഷിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ganga

ഗംഗയിലൂടെയും ബ്രഹ്മപുത്രയിലൂടെയും 51 ദിവസം സഞ്ചരിച്ച് ആസമിലെ ദിബ്രുഗഡിൽ അവസാനിക്കുന്നതാണ് നദീജല സവാരി. രാജ്യത്തെ വിനോദ സഞ്ചാര രംഗത്ത് ഇത് പുതിയ കാലത്തിന്‍റെ തുടക്കമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് സമാന സവാരികൾ തുടങ്ങും. ഇത് തൊഴിലവസരം കൂട്ടുമെന്നും മോദി വ്യക്തമാക്കി. 

3 മേൽത്തട്ടും 18 മുറികളും അടക്കം 36 വിനോദ സഞ്ചാരികളെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ‘എംവി ഗംഗാ വിലാസ്’ കപ്പൽ. ജിം, സ്പാ സെന്റർ, ലൈബ്രറി എന്നിവയുമുണ്ട്. സ്വിറ്റ്‌സർലൻഡിൽ നിന്നും ജർമ്മനിയിൽ നിന്നുമുള്ള 31 യാത്രക്കാരുടെ സംഘമാണ് കപ്പലിൽ യാത്ര ആരംഭിച്ചത്.

Tags