കണ്ണൂരിന്റെ സ്വന്തം മൂന്നാർ ; സഞ്ചാരികളെ മാടി വിളിക്കുന്ന പർവ്വതനിര

paithalmala
paithalmala

സമുദ്ര നിരപ്പിൽ നിന്നും 4500 അടി ഉയത്തിൽ സ്ഥിതി ചെയ്യുന്ന കണ്ണൂർ ജില്ലയിലെ പ്രധാന ടൂറിസ്റ്റ്  കേന്ദ്രമാണ് പൈതൽ മലകണ്ണൂരിന്റെ 'കുടക്' എന്നും 'മൂന്നാർ' എന്നും വിളിപ്പേരുള്ള ഇടം കൂടിയാണിത് . മഞ്ഞിന്റെ പുതപ്പണിഞ്ഞു കിടക്കുന്ന പർവതനിരയുടെ കാഴ്ചകൾ ആസ്വദിക്കുവാനായി പൈതൽ മലയിലേക്ക് നിരവധിപേരാണ് ഈ  എത്തിച്ചേരുന്നത്. 

ചെറുതും വലുതുമായ വെള്ളചാട്ടങ്ങളും ആകാശം മുട്ടെ ഉയരത്തില്‍ നിന്നുള്ള മനോഹര ദ്രിശ്യങ്ങളും പൈതൽ മലയെ കാഴ്ച്ചയുടെ നവ്യാനുഭൂതി നല്കുന്നു.മലമുകളിലെ നിരീക്ഷണ ഗോപുരമാണ് ഇവിടുത്തെ കാഴ്ചകൾക്ക് തുടക്കമിടുന്ന പോയിൻറ്. ഇവിടെ നിന്നും നോക്കിയാൽ രണ്ടു കിലോമീറ്റർ അകലെയുള്ള കുടക് വനങ്ങൾ അതിമനോഹരമായി കാണാം.

ഇവിടെ മൂന്നാറിലെയും കുടകിലെയും തണുത്ത കാലാവസ്ഥയാണ് മഞ്ഞുമൂടിയ മലനിരകളും തണുത്ത കാറ്റും കുളിർമയേകുന്ന അന്തരീക്ഷവും. മൺസൂൺ സമയത്ത് ട്രെക്കിങ് നടത്താൻ പറ്റിയ സ്ഥലമാണ് പൈതൽ മല. മഴക്കാലത്തെ ട്രെക്കിങ് യാത്ര കുറച്ച് ദുഷ്കരവുമാണ്. കോടമഞ്ഞിനാൽ സമൃദ്ധമാണിവിടം. വൈതൽ മല ദൂരെ നിന്ന് വീക്ഷിക്കുമ്പോൾ ആനയുടെ ആകൃതിയിൽ കാണപ്പെടുന്നു .

paithalmala

ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരത്തെ വനയാത്രയ്‌ക്കൊടുവില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് പച്ചപ്പരവതാനി വിരിച്ച പുല്‍മേടുകളും കാറ്റിനൊത്ത് മാറിമറിയുന്ന കോടമഞ്ഞുമാണ്. ഇടയ്ക്ക് തൊട്ടടുത്ത് നില്‍ക്കുന്നവരെ പോലും മറയ്ക്കുന്ന കോടമഞ്ഞ് സഞ്ചാരികള്‍ക്ക് അതുല്യ അനുഭവമാണ് സമ്മാനിക്കുക. കണ്ണൂര്‍ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പൈതല്‍ മലയില്‍ സഞ്ചാരികളെത്തുന്നത് കുറവാണെങ്കിലും വരുന്നവരൊക്കെ നിറമനസ്സോടെയാണ് തിരിച്ചുപോകുന്നത്.

 കണ്ണൂര്‍ നഗരത്തില്‍നിന്നും കാസര്‍കോട് ഭാഗത്തുനിന്നും വരുന്നവര്‍ക്ക് തളിപ്പറമ്പ്, നടുവില്‍, കുടിയാന്മല വഴി ബസ് മാര്‍ഗം വഞ്ചിയാംകവലയിലെത്താം. ഇവിടെ നിന്നും രണ്ട് കിലോമീറ്റര്‍ നടന്നോ സ്വകാര്യവാഹനത്തിലോ പൈതല്‍ മലയുടെ പ്രവേശന കവാടത്തിലെത്താവുന്നതാണ്. തലശ്ശേരി ഭാഗത്തുനിന്നും വരുന്നവര്‍ക്ക് ചാലോട്, ശ്രീകണ്ഠാപുരം, നടുവില്‍, കുടിയാന്മല വഴിയും പൈതല്‍ മലയിലെത്താവുന്നതാണ്.


പൈതൽ മലയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന പാലക്കയം തട്ടാണ് മറ്റൊരു ആകർഷണ കേന്ദ്രം. കണ്ണൂർ ജില്ലയിലെ പ്രധാന പിക്നിക്ക് സ്പോട്ട് ആയി മാറിക്കഴിഞ്ഞ പാലക്കയം തട്ട് 3500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.ഏത് പ്രയത്തിലുള്ളവർക്കും വളരെ അനായാസമായി എത്തിച്ചേരൻ സാധിക്കുന്ന ഈ സ്ഥലം നല്ലൊരു ഫാമിലി പിക്നിക്ക് സ്പോട്ടാണ്.

Tags