മലബാറിന്റെ ടൂറിസം വികസനത്തിന് പ്രത്യേക ഇടപെടലുകൾ നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Minister Mohammad Riaz said that special interventions will be made for the tourism development of Malabar
Minister Mohammad Riaz said that special interventions will be made for the tourism development of Malabar

കണ്ണൂർ: മലബാറിന്റെ ടൂറിസം വികസനത്തിന് പ്രത്യേക ഇടപെടലുകൾ നടത്തുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലേക്ക് വരുന്ന സഞ്ചാരികളിൽ ആറ് ശതമാനം പേർ മാത്രമേ മലബാറിലേക്ക് എത്തുന്നുള്ളൂ എന്നതാണ് കോവിഡിന് മുമ്പുള്ള കണക്ക്. ഇത് മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

മലബാറിൽ ടൂറിസം മേഖലയുടെ സാധ്യതകളെ കുറേക്കൂടി മാർക്കറ്റ് ചെയ്യാനും അതിലൂടെ കേരള ടൂറിസത്തിന് കുതിപ്പ് ഉണ്ടാക്കാനും സാധിക്കും. ഇതിനായി പ്രത്യേക ക്യാമ്പയിൻ ഏറ്റെടുത്ത് മുന്നോട്ടുപോകും. എന്റെ കേരളം എന്നും സുന്ദരം എന്ന ക്യാമ്പയിൻ വയനാട്ടിൽ തുടക്കമായിട്ടുണ്ട്. 

സാധ്യമാകുന്ന എല്ലാ ശ്രമങ്ങളും നടപ്പിലാക്കി കൊണ്ട് മലബാറിന്റെ ടൂറിസം കേന്ദ്രങ്ങളെയും ചരിത്രപരമായ പ്രത്യേകതകളെയും സഞ്ചാരികളെ പരിചയപ്പെടുത്തുന്ന വിധത്തിൽ പ്രചരണം നടത്തും. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിനെയും ട്രാവൽ മേഖലയിലുള്ളരെയും മലബാറിലേക്ക് എത്തിക്കുന്നതിന് ടൂറിസം വകുപ്പ് പ്രത്യേക ശ്രദ്ധ നൽകുമെന്നും മന്ത്രി പറഞ്ഞു.

Tags