കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍ കാനന ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു

ksrtc
ksrtc

കുളത്തൂപ്പുഴ കെ എസ് ആര്‍ ടി സി ബഡ്ജറ്റ് ടൂറിസം സെല്‍ വൈവിധ്യമാര്‍ന്ന ഉല്ലാസയാത്രകളും തീര്‍ത്ഥാടനയാത്രകളും ഒരുക്കിയിരിക്കുന്നു. കുളത്തൂപ്പുഴ യുണിറ്റില്‍ നിന്നും ഡിസംബര്‍ ഒന്നിന് കേരള തമിഴ് നാട് അതിര്‍ത്തിയിലെ ചാലക്കുടിയില്‍ നിന്നും മലക്കപ്പാറയിലേക്ക് കാനന ഉല്ലാസയാത്ര പുറപ്പെടും.

രാവിലെ 04.30 ന് പുറപ്പെടുന്ന യാത്രയില്‍ അതിരപ്പിള്ളി, ചാര്‍പ്പ, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍, ആനക്കയം പാലം, പെന്‍സ്റ്റോക്ക് പാലം, ഷോളയാര്‍ ഡാമുകള്‍, മലക്കപ്പാറ എന്നിവ ഉള്‍പ്പെടുന്ന ടൂര്‍ പാങ്കേജാണ് ഒരുക്കിയിട്ടുള്ളത്. 1420 രൂപയാണ് യാത്ര ചാര്‍ജ്.  
    
എട്ടിന് കോട്ടയം ഇടുക്കി ജില്ലാ അതിര്‍ത്തിയിലെ ടൂറിസം കേന്ദ്രമായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, മലങ്കര ഡാം, എന്നിവിടങ്ങളിലേക്ക് രാവിലെ 5 മണിക്ക് ഏകദിന ഉല്ലാസയാത്ര പുറപ്പെടും. 12 ന് ചക്കുളത്ത്കാവ് പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് കുളത്തൂപ്പുഴ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും പൊങ്കാല അര്‍പ്പിക്കുന്ന തീര്‍ത്ഥാടകര്‍ക്കായി ചക്കുളത്തുകാവ് തീര്‍ത്ഥാടനയാത്ര സംഘടിപ്പിക്കും.  

ksrtc

13 ന് ഉച്ചക്ക് 2.30 ന് കുളത്തൂപ്പുഴ ഡിപ്പോയില്‍ മടങ്ങി എത്തുന്ന തീര്‍ത്ഥാടനത്തില്‍ തൃചെങ്ങന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രം, തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രം എന്നി ക്ഷേത്രങ്ങള്‍കൂടി സന്ദര്‍ശിക്കാം. 480 രൂപയാണ്  യാത്രാ ചാര്‍ജ്. തീര്‍ത്ഥാടനം ബുക്കിംഗ് മുഖാന്തിരം മാത്രം. 15 ന് തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളെ ഉള്‍പ്പെടുത്തി ആറ്റുകാല്‍ ശ്രീ ഭഗവതി ക്ഷേത്രം, ആഴിമല ശിവ ക്ഷേത്രം, ചെങ്കല്‍ ശ്രീ ഉമാ മഹേശ്വര ക്ഷേത്രം, പൗര്‍ണമിക്കാവ് ശ്രീ ബാല ത്രിപുരസുന്ദരി ക്ഷേത്രം, എന്നി ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുത്തി തീര്‍ത്ഥാടനം രാവിലെ 5 ന് പുറപ്പെട്ടു വൈകുന്നേരം കോവളം ബീച്ചും കൂടി സന്ദര്‍ശിച്ചു രാത്രിയില്‍ കുളത്തൂപ്പുഴയില്‍ മടങ്ങി എത്തും.

22 ന് എറണാകുളം നാഗരച്ചിലെ കൊച്ചിന്‍ വൈബെസ് എന്ന ടാഗ് ലൈനില്‍ ഏകദിന ഉല്ലാസയാത്ര പുറപ്പെടും. തൃപ്പുണ്ണിത്തുറ ഹില്‍പാലസ് മ്യൂസിയം, മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, വാട്ടര്‍മെട്രോ എന്നിവ ഉള്‍കൊള്ളിച്ചു ഡിപ്പോയില്‍ നിന്ന് രാവിലെ 4.30 ന് പുറപ്പെടും.
24 ന് 5 ഡാമുകള്‍ ഉള്‍കൊള്ളിച്ചു അടവി, ഗവി, പരുന്തും പാറ എന്നിവിടങ്ങിലേക്ക് ഏകദിന ഉല്ലാസയാത്ര പുറപ്പെടും.

ഗവിയിലെ എന്‍ട്രിഫ്രീ,ഉച്ചഭക്ഷണം, അടവിയിലെ കുട്ട വഞ്ചി സഫാരി എന്നിവ ചേര്‍ത്ത് ഒരാളില്‍ നിന്നും  1850 രൂപയാണ് നിരക്ക്. അന്വേഷണങ്ങള്‍ക്ക്: 8129580903, 0475-2318777. നവംബര്‍ 24 ന് രാവിലെ 6 മണിക്ക് പുറപ്പെടുന്ന യാത്രയില്‍ മണ്‍ട്രോത്തുരുത്ത്, സംബ്രാണിക്കോടി, കൊല്ലം ബീച്ച് എന്നിവ സന്ദര്‍ശിച്ചു കുളത്തൂപ്പുഴ ഡിപ്പോയില്‍ എത്തും. ഫോണ്‍: 8129580903, 0475-231877.