വിനോദ-തീര്‍ത്ഥാടന-കപ്പല്‍ യാത്രയുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍

ksrtc

യാത്രകൾ ഇനി കെ.എസ്.ആര്‍.ടി.സിക്കൊപ്പമാക്കാം..വിനോദ-തീര്‍ത്ഥാടന-കപ്പല്‍ യാത്രയുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ഒരുങ്ങിക്കഴിഞ്ഞു. കൊല്ലം കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നാണ് വിനോദ-തീര്‍ത്ഥാടന-കപ്പല്‍ യാത്രകള്‍ നടത്തുന്നത്. 

മെയ് 29ന് രാവിലെ 5 മണിക്ക് ആരംഭിക്കുന്ന കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഇലവീഴാപുഞ്ചിറ, ഇല്ലിക്കല്‍ കല്ല്, കട്ടിക്കയം വെള്ളച്ചാട്ടം എന്നിവ ഉള്‍കൊള്ളുന്ന ഏകദിന വിനോദ യാത്രയ്ക്ക് 820 രൂപയാണ് നിരക്ക്.

30ന് പുലര്‍ച്ചെ 5 ന് ആരംഭിക്കുന്ന യാത്രയിൽ കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ഏറ്റുമാനൂര്‍, തിരുനെല്ലി, കൊട്ടിയൂര്‍, മൃദംഗശൈലേശ്വരി, പറശ്ശിനിക്കടവ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ജൂണ്‍ 1 രാവിലെ മടങ്ങിയെത്താം. 2820 രൂപയാണ് നിരക്ക്.

30ന് രാവിലെ 5 മണിക്ക് ആരംഭിക്കുന്ന യാത്രയിൽ വാഗമണിലെ ടൂറിസം കേന്ദ്രങ്ങളായ അഡ്വഞ്ചര്‍ പാര്‍ക്ക്, ഗ്ലാസ് ബ്രിഡ്ജ്, പൈന്‍വാലി, മൊട്ടകുന്ന്, പരുന്തുംപാറ എന്നിവ സന്ദർശിക്കാം. യാത്ര ചാര്‍ജും ഉച്ചഭക്ഷണവും ഉള്‍പ്പെടെ 1020 രൂപയാകും.

നെഫര്‍റ്റിറ്റി ആഡംബര ജലയാനത്തിലേക്കുള്ള യാത്രയില്‍ പങ്കെടുക്കാന്‍ കൊല്ലം യൂണിറ്റില്‍ നിന്നും മെയ് 31 രാവിലെ 10 മണിക്ക് എ.സി ലോഫ്‌ളോര്‍ ബസ്സില്‍ യാത്രചെയ്യാം. മുതിര്‍ന്നവര്‍ക്ക് 4240 രൂപയും, കുട്ടികള്‍ക്ക് 1930 രൂപയുമാകും.  

മെയ് 31ന്  ഗവിയിലേക്കും പരുന്തുംപാറയിലേക്കുമുള്ള യാത്രയ്ക്ക് യാത്രക്കൂലിയും, ഫോറെസ്റ്റ് എന്‍ട്രി ഫീസും, ബോട്ടിങ്ങും, ഉച്ചഭക്ഷണവും, ട്രെക്കിങ്ങും ഉള്‍പ്പെടെ 2150 രൂപയാണ് ഈടാക്കുക.  
മലയോര ഗ്രാമമായ റോസ്മലയിലേക്ക് ജൂണ്‍ 1ന് രാവിലെ 6 30ന് പാലരുവി വെള്ളച്ചാട്ടം, തെന്മല എന്നിവടങ്ങളിലേക്കുള്ള യാത്രയ്ക്ക് പ്രവേശന-യാത്രനിരക്കുകളായി 770 രൂപയാണ് നിരക്ക് .

ജൂണ്‍ 1 ന്  രാവിലെ 6 മണിക്ക് അടവി ഇക്കോ ടൂറിസം, കോന്നി ആനക്കോട്, കുംഭാവുരുട്ടി ജലപാതം, അച്ഛന്‍കോവില്‍ ക്ഷേത്രം എന്നിവ ഉള്‍ക്കൊള്ളുന്ന ഉല്ലാസയാത്രയ്ക്ക് 600 രൂപയാണ് നിരക്ക്.
 
പേപ്പാറ, കല്ലാര്‍, പൊന്മുടി, അപ്പര്‍സാനിട്ടോറിയം എന്നിവിടങ്ങളിലേക്ക് ജൂണ്‍ 2 ന് രാവിലെ 6.30 നുള്ള യാത്രയ്ക്ക് എന്‍ട്രി ഫീസും യാത്രാ നിരക്കും ഉള്‍പ്പെടെ 770 രൂപയാകും. ഫോണ്‍ -  9747969768, 8921950903.