ബാണാസുര സാഗര്‍: ഹൈഡല്‍ ടൂറിസം കേന്ദ്രം വൈകിട്ട് 5. 45 വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി

Banasura Sagar
Banasura Sagar

വയനാട് :  ബാണാസുര സാഗര്‍ ഡാം ഹൈഡല്‍ ടൂറിസം കേന്ദ്രം വൈകിട്ട് 5.45 വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അനുമതി നല്‍കി ഉത്തരവായി. കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും തുടര്‍ന്ന്  കേന്ദ്രം വൈകിട്ട് നാല് വരെ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയും നല്‍കിയിരുന്നു. സഞ്ചാരികളുടെ സുരക്ഷയില്‍ പ്രത്യേക ശ്രദ്ധയുണ്ടാകണമെന്നും ഉത്തരവില്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.

Tags