ഷവോമി 11ഐ 5ജി ഫ്ലിപ്കാർട്ടിൽ അവിശ്വസനീയമായ വിലക്കുറവിൽ
Xiomi
നിവവിൽ ഫ്ലിപ്പ്കാർട്ട് നൽകുന്ന 16 ശതമാനം കിഴിവ് കഴിഞ്ഞ ശേഷം 5000 രൂപ കുറവ് ഈ വിലയിൽ ഉണ്ടാകും.

ഷവോമി 11ഐ 5ജി ഫ്ലിപ്കാർട്ടിൽ അവിശ്വസനീയമായ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം. ഷവോമിയുടെ മിഡ്‌റേഞ്ച് സ്മാർട്ട്‌ഫോണാണ് 11 ഐ 5ജി. ഇതിൻറെ അടിസ്ഥാന വിലയിൽ നിന്നും 23,000 രൂപ കുറവിൽ ഇത് വാങ്ങാനുള്ള അവസരമാണ് ഫ്ലിപ്പ്കാർട്ടിൽ ഒരുങ്ങുന്നത്. ഫ്ലിപ്പ്കാർട്ടിലെ വിവിധ ഓഫറുകൾ സംയോജിപ്പിച്ചാൽ ഈ കനത്ത വിലക്കുറവ് നേടാം. കൃത്യമായി ഈ ഓഫറുകൾ ഉപയോഗിച്ചാൽ 10,000 രൂപയിൽ താഴെ വിലയ്ക്ക് ഷവോമി 11ഐ 5ജി സ്വന്തമാക്കാം.

ഷവോമി 11 ഐ 5ജി 6 ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിൻറെ വില 29,999 രൂപയാണ്. നിവവിൽ ഫ്ലിപ്പ്കാർട്ട് നൽകുന്ന 16 ശതമാനം കിഴിവ് കഴിഞ്ഞ ശേഷം 5000 രൂപ കുറവ് ഈ വിലയിൽ ഉണ്ടാകും. ഇതോടെ വില 24,999 രൂപയായി. കൂടാതെ, ഉപയോക്താക്കൾ കൊട്ടക് ബാങ്ക് ക്രെഡിറ്റ് കാർഡുകളും EMI ഇടപാടുകളും ഉപയോഗിക്കുകയാണെങ്കിൽ 1000 രൂപ വരെ ഡിസ്ക്കൌണ്ട് ലഭിക്കും.

Share this story