ചാറ്റ് ബാക്കപ്പ് ഫീച്ചറുമായി വാട്‌സാപ്പ്‌
WhatsApp
ഉപയോക്താക്കൾക്ക് അവരുടെ ഫോണിന്റെ ലോക്കൽ സ്‌റ്റോറേജ് സ്‌പെയ്‌സിലേക്കോ ഗൂഗിൾ ഡ്രൈവിലേക്കോ ചാറ്റ് ബാക്കപ്പുകൾ ചേർക്കാനുള്ള ഓപ്‌ഷൻ ലഭിക്കും.

ചാറ്റ് ബാക്കപ്പ് ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ് . സ്വകാര്യത ബോധമുള്ള ഉപഭോക്താക്കൾ അഭിനന്ദിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചർ സെറ്റ് ചെയ്തിരിക്കുന്നത്. വാട്സാപ്പിലെ ചാറ്റ് ബാക്കപ്പുകൾ ഗൂഗിൾ ഡ്രൈവിലേക്ക് എക്സ്പോർട്ട് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള സംവിധാനം ഉടനെ മെറ്റ കൊണ്ടുവരുമെന്നാണ് വാബെറ്റ്ഇൻഫോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാട്സാപ്പ് ഉപഭോക്താക്കൾക്ക് തേർഡ് പാർട്ടി സർവീസുകളില്ലാതെ ചാറ്റുകളെ സ്റ്റോർ ചെയ്യാൻ പറ്റും. നിലവിൽ ഗൂഗിൾ ഡ്രൈവിലേക്ക് ചാറ്റുകളൊകികെ ബാക്കപ്പ് ചെയ്യാൻ കഴിയുമെങ്കിലും അതിന്റെ പൂർണ നിയന്ത്രണം നിങ്ങൾക്ക് ലഭ്യമാകുന്നില്ല. ചാറ്റ് ബാക്കപ്പിനുള്ള ഓപ്ഷൻ വരുന്നതോടെ ഇതിൽ മാറ്റം വരും. ഉപയോക്താക്കൾക്ക് അവരുടെ ഫോണിന്റെ ലോക്കൽ സ്‌റ്റോറേജ് സ്‌പെയ്‌സിലേക്കോ ഗൂഗിൾ ഡ്രൈവിലേക്കോ ചാറ്റ് ബാക്കപ്പുകൾ ചേർക്കാനുള്ള ഓപ്‌ഷൻ ലഭിക്കും.

വാർത്തയ്ക്കൊപ്പം ഫീച്ചറിന്റെ ഒരു സ്‌ക്രീൻഷോട്ടും വാബെറ്റ്ഇൻഫോ പങ്കിട്ടു. ഫീച്ചർ പ്രവർത്തിക്കുന്നതെങ്ങനെയായിരിക്കും എന്നതിന്റെ നേർക്കാഴ്ച ലഭിക്കാൻ ഇത് സഹായകമാകും. ഉപഭോക്താക്കളെ അവരുടെ ബാക്കപ്പുകളുടെ ലൊക്കേഷൻ മാറ്റാൻ സഹായിക്കുന്നതിനായി ചാറ്റ് ബാക്കപ്പ് ക്രമീകരണങ്ങളിൽ പ്ലാറ്റ്‌ഫോം എക്‌സ്‌പോർട്ട് ബാക്കപ്പ് ഓപ്ഷൻ ചേർക്കുമെന്ന് സ്ക്രീൻഷോട്ടിൽ വ്യക്തമാക്കുന്നുണ്ട്. പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ, മറ്റ് മീഡിയ ഫയലുകൾ എന്നിവ പോലുള്ള മുഴുവൻ ചാറ്റ് ഹിസ്റ്ററിയും ബാക്കപ്പിൽ ഉൾപ്പെടും.ഗൂഗിൾ ഡ്രൈവിന്റെ വാട്സാപ്പ് ബാക്കപ്പുകളിൽ ഒരു നിശ്ചിത പരിധി ഏർപ്പെടുത്താൻ വാട്സാപ്പ് പദ്ധതിയിടുന്നതായി വാബെറ്റ്ഇൻഫോ റിപ്പോർട്ട് ചെയ്തിരുന്നു. ഗൂഗിൾ ഡ്രൈവിലെ പ്രത്യേക പരിധി റീച്ച് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ ചാറ്റ് ബാക്കപ്പുകൾ ഫോണിന്റെ ലോക്കൽ സ്‌റ്റോറേജ് സ്‌പെയ്‌സിലേക്ക് എക്‌സ്‌പോർട്ട് ചെയ്യാം. ഉപയോക്താക്കൾക്ക് അവരുടെ ചാറ്റ് ബാക്കപ്പുകൾ ആവശ്യമുള്ള സമയത്ത് ഗൂഗിൾ ഡ്രൈവിലേക്ക് വീണ്ടും അപ്‌ലോഡ് ചെയ്യാൻ കഴിയും.

എല്ലാവർക്കുമായി അപ്ഡേറ്റ് എന്ന് അവതരിപ്പിക്കും എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.പുതിയ അപ്‌ഡേറ്റ് ആദ്യം ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്നാണ് വിവരം. ഐഒഎസ് പതിപ്പിലേക്കുള്ള ഫീച്ചറാണ് ഉടനെ പുറത്തിറക്കാൻ സാധ്യതയുള്ളത്. ഫീച്ചർ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഉടനെ ബീറ്റ ടെസ്റ്ററുകൾക്ക് ഫീച്ചർ ലഭ്യമാക്കും.

Share this story