കോളുകള്‍ക്കിടെ ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടും ; വാട്‌സാപ്പ് പുതിയ ഓഡിയോ കോള്‍ ബാര്‍ അവതരിപ്പിച്ചു

google news
whatsapp

വീഡിയോ, ഓഡിയോ കോളുകള്‍ക്ക് വേണ്ടി ലക്ഷക്കണക്കിനാളുകള്‍ വാട്‌സാപ്പിനെ ആശ്രയിക്കാറുണ്ട്. ഈ ഉപഭോക്താക്കള്‍ക്ക് വേണ്ടി  വാട്‌സാപ്പ് ഓഡിയോ കോള്‍ ബാര്‍ ഫീച്ചര്‍ അവതരിപ്പിച്ചു . ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് നേരത്തെ തന്നെ ലഭ്യമായ ഈ സൗകര്യം ഇപ്പോള്‍ ഐഒഎസിലും അവതരിപ്പിച്ചു.

കോളുകള്‍ക്കിടെ ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ സൗകര്യം അവതരിപ്പിക്കുന്നത്. ഓഡിയോ കോള്‍ വിന്‍ഡോ മിനിമൈസ് ചെയ്യുമ്പോള്‍ ചാറ്റ് ലിസ്റ്റിന് മുകളിലായി പുതിയ ഓഡിയോ കോള്‍ ബാര്‍ കാണാനാവും. പ്രധാന സ്‌ക്രീനിലേക്ക് പോവാതെ തന്നെ കോളുകള്‍ മ്യൂട്ട് ചെയ്യാനും കട്ട് ചെയ്യാനും സാധിക്കും.

മുമ്പ് ഈ കോള്‍ ബാറില്‍ ടാപ്പ് ചെയ്ത് പ്രധാന്‍ ഓഡിയോ കോള്‍ സ്‌ക്രീനിലേക്ക് പോയാല്‍ മാത്രമേ ഇതെല്ലാം സാധിച്ചിരുന്നുള്ളൂ.

ആന്‍ഡ്രോയിഡിലും വാട്‌സാപ്പ് ഐഒഎസ് ബീറ്റാ ഉപഭോക്താക്കള്‍ക്കും മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത് എന്നാണ് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വാട്‌സാപ്പിന്റെ ഐഒഎസ് സ്റ്റേബിള്‍ വേര്‍ഷനിലും ഈ ഫീച്ചര്‍ എത്തിയിട്ടുണ്ട്.

Tags