അടിപൊളി ഫീച്ചറുകളുമായി വിവോ ടി3 പ്രോ 5 ജി ഇന്ത്യയിൽ അവതരിപ്പിച്ചു

vivo
vivo

അടിപൊളി ഫീച്ചറുകളുമായി ഒരു പുതിയ വിവോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു . 30000 രൂപയിൽ താഴെ വിലയിൽ നല്ലൊരു സ്മാർട്ട്ഫോൺ തേടുന്നവരെ ലക്ഷ്യമിട്ടുകൊണ്ട് വിവോ T3 പ്രോ 5G എന്ന പുത്തൻ സ്മാർട്ട്ഫോൺ മോഡലാണ് വിവോ ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട വിവോ ടി3 5ജിയുടെ പരമ്പരയിലേക്കാണ് ഈ പുതിയ ഫോണും ചേർക്കപ്പെട്ടിരിക്കുന്നത്.

അമോലെഡ് കർവ്ഡ് ഡിസ്‌പ്ലേ, 5,500 എംഎഎച്ച് ബാറ്ററി, 50 മെഗാപിക്സൽ പ്രൈമറി ക്യാമറ തുടങ്ങിയ ഫീച്ചറുകൾ സഹിതം എത്തുന്ന വിവോ ടി3 പ്രോ 5ജി മികച്ച ക്യാമറ, പെർഫോമൻസ്, ബാറ്ററി എന്നിവയൊക്കെ വാഗ്ദാനം ചെയ്യുന്ന ഒരു സ്മാർട്ട്ഫോൺ ആണ് എന്നാണ് കമ്പനി അ‌വകാശപ്പെടുന്നത്.

വിവോ ടി3 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ കർവ്ഡ് ഫോൺ ആണ് ഇത് എന്നാണ് കമ്പനി അ‌വകാശപ്പെടുന്നത്. 7.49 എംഎം അ‌ൾട്രാ സ്ലിം ആണ് ഈ ഫോൺ. “കർവ്ഡ് ഡിസ്‌പ്ലേയുള്ള സെഗ്‌മെൻ്റിലെ ഏറ്റവും കനം കുറഞ്ഞ സ്മാർട്ട്‌ഫോൺ” ഇതാണെന്ന് വിവോ പറയുന്നു.

6.77 ഇഞ്ച് 3D കർവ്ഡ് അ‌മോലെഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, HDR 10+ പിന്തുണ, 4500 നിറ്റ്സ് ​ബ്രൈറ്റ്നസ്, 2000Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിങ് റേറ്റ്, എസ്ജിഎസ് സർട്ടിഫിക്കേഷൻ, സ്കോട്ട് സെൻസേഷൻ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ വിവോ T3 പ്രോ 5G വാഗ്ദാനം ചെയ്യുന്നു.

4nm ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ് ആണ് ഈ വിവോ സ്മാർട്ട്ഫോണിന്റെ ശക്തികേന്ദ്രം. അ‌ഡ്രിനോ 720 ജിപിയു പിന്തുണയും ഇതോടൊപ്പം എത്തുന്നു. 8ജിബി റാം + 8ജിബി വെർച്വൽ റാം, 128GB / 256GB (UFS2.2) ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും വിവോ ടി3 പ്രോ 5ജി വാഗ്ദാനം ചെയ്യുന്നു.

Tags