ശ്രീലങ്കയിലും മൗറീഷ്യസിലും യുപിഐ സേവനങ്ങള്‍ ആരംഭിക്കുന്നു

google news
upi

ഇന്ത്യയുടെ നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വികസിപ്പിച്ച മൊബൈൽ അധിഷ്ടിത പണമിടപാട് സേവനമായ യുണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേയ്‌സ് (യുപിഐ) ഇന്ന് ശ്രീലങ്ക, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിൽ അവതരിപ്പിക്കും. ഒരാഴ്ച മുമ്പാണ് ഫ്രാന്‍സില്‍ യുപിഐ അവതരിപ്പിച്ചത്. മൗറീഷ്യസില്‍ റുപേ കാര്‍ഡ് സേവനവും ഇന്ന് ആരംഭിക്കും. തിങ്കളാഴ്ച ഇരുരാജ്യങ്ങളിലും നടക്കുന്ന ചടങ്ങുകളില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി വിര്‍ച്വലായി പങ്കെടുക്കും. ഇരുരാജ്യങ്ങളിലേയും പ്രധാനമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും.

യുപിഐയിലൂടെ വേഗമേറിയതും തടസമില്ലാത്തതുമായ പണമിടപാടുകള്‍ നടത്താനാവുന്നതിലൂടെ, രാജ്യങ്ങള്‍ തമ്മിലുള്ള ഡിജിറ്റല്‍ കണക്ടിവിറ്റി വര്‍ധിക്കുമെന്നും വലിയൊരു വിഭാഗം ആളുകള്‍ക്ക് പ്രയോജനം ചെയ്യുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.

ഈ രാജ്യങ്ങളും സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യ സന്ദര്‍ശിക്കുന്ന ഇരുരാജ്യക്കാര്‍ക്കും യുപിഐ ഇടപാടുകള്‍ നടത്താനാവും. മൗറീഷ്യസിലെ ബാങ്കുകള്‍ റുപേ കാര്‍ഡുകള്‍ വിതരണം ചെയ്യും. അവ ഇന്ത്യയിലും മൗറീഷ്യസിലും ഉപയോഗിക്കാനാവും.

ഫെബ്രുവരി 2 നാണ് പാരിസിലെ ഈഫല്‍ ടവറില്‍ യുപിഐ സേവനം അവതരിപ്പിച്ചത്. സിംഗപൂര്‍, യുഎഇ, ഭൂട്ടാന്‍, നേപ്പാള്‍, ഒമാന്‍, യുകെ, യൂറോപ്പ്, മലേഷ്യ എന്നിവിടങ്ങളിലും യുപിഐ അവതരിപ്പിച്ചിട്ടുണ്ട്.

Tags