ടൈപ്പ് സി : പുതിയ പരീക്ഷണത്തിനൊരുങ്ങി ആപ്പിള്‍

google news
typec

ആപ്പിള്‍ ഐഫോണുകളില്‍ 2023ഓടെ യുഎസ്ബി ടൈപ്പ് സി അവതരിപ്പിക്കുമെന്ന് സൂചന. ടെക്ക് അനലിസ്റ്റ് മിംഗ്-ചി കുവോ ആണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്.ഈ വര്‍ഷത്തെ ഐഫോണുകളില്‍ ലൈറ്റനിംഗ് പോര്‍ട്ടുകള്‍ തന്നെ ആകാനാണ് സാധ്യത. എന്നാല്‍, 2023 ഓടെ മാറ്റങ്ങള്‍ വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ഐഫോണുകള്‍ക്ക് ലൈറ്റനിംഗ് കണക്ടര്‍ ആണ് ഉള്ളത്. ലൈറ്റനിംഗ് കണക്ടര്‍ ഡിസൈന്‍ ചെയ്ത പോര്‍ട്ടുകളില്‍ ടൈപ്പ് സിയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന ഒരു പുതിയ സാങ്കേതിക മാറ്റത്തിലേക്ക് ആപ്പിള്‍ മാറുമെന്നാണ് വിലയിരുത്തല്‍.

ഈ അടുത്ത് പ്രഖ്യാപിച്ച യൂറോപ്യന്‍ നിയമപ്രകാരം, യൂണിവേഴ്സല്‍ ചാര്‍ജര്‍ നിയമം നിര്‍ബന്ധമാക്കിയിരുന്നു. അതായത്, വിപണിയിലുള്ള എല്ലാ ഉപകരണങ്ങള്‍ക്കും ഒരേതരം കണക്ടര്‍ ആണ് നിര്‍ബന്ധം ആക്കിയത്. എന്നാല്‍, അതേസമയം യൂണിവേഴ്സല്‍ ചാര്‍ജര്‍ നിയമത്തിനെതിരെ ആപ്പിള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. നിലവില്‍ ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന മിക്ക സ്മാര്‍ട്ട്ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും ഇപ്പോള്‍ ടൈപ്പ് സി പോര്‍ട്ടുകളാണുള്ളത്.

Tags