ട്വിറ്റര്‍ ഇടപാട് നിര്‍ത്തിവച്ച് ഇലോണ്‍ മസ്‌ക്
Twitter

ട്വിറ്ററുമായുള്ള കരാർ താൽക്കാലികമായി നിര്‍ത്തിവച്ച് ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്. ഉപയോഗശൂന്യവും, വ്യാജവുമായ അക്കൗണ്ടുകൾ പ്രതിനിധീകരിക്കുന്നത് അഞ്ച് ശതമാനത്തിൽ താഴെയാണെന്ന് കണ്ടെത്തും വരെ ഡീൽ നിർത്തിവച്ചിരിക്കുകയാണെന്ന് ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കഴിഞ്ഞ മാസമാണ് 44 ബില്യൺ ഡോളറിന് Twitter Inc വാങ്ങാൻ മസ്‌ക് കരാർ ഒപ്പിടുന്നത്.

സജീവ ഉപയോക്താക്കളിൽ 5 ശതമാനത്തിൽ താഴെ മാത്രമാണ് സ്പാം അക്കൗണ്ടുകൾ ഉള്ളതെന്ന് കമ്പനി ഈ മാസം ആദ്യം കണക്കാക്കിയിരുന്നു. പ്ലാറ്റ്‌ഫോമിൽ നിന്ന് “സ്‌പാം ബോട്ടുകൾ” നീക്കം ചെയ്യുക എന്നതാണ് തന്റെ മുൻഗണനകളിലൊന്നെന്ന് മസ്ക് അടുത്തിടെ പറഞ്ഞിരുന്നു.

മസ്‌ക് 4,400 കോടി ഡോളറിനാണ് ട്വിറ്ററിനെ ഏറ്റെടുക്കുന്നത്. ഒ​രു ഓ​ഹ​രി​ക്ക് 54.20 ഡോ​ള​ർ അതായത് ഏ​ക​ദേ​ശം 4300 കോ​ടി യു.​എ​സ് ഡോ​ള​റി​ന് ട്വി​റ്റ​ർ വാ​ങ്ങു​മെ​ന്ന് ഏ​പ്രി​ൽ 14നാ​ണ് മ​സ്‌​ക് പ്ര​ഖ്യാ​പി​ച്ച​ത്. 9.2 ശതമാനം ഓഹരി നിക്ഷേപമായിരുന്നു ട്വിറ്ററിൽ മസ്കിനുള്ളത്.

Share this story