പണം കണ്ടെത്താന്‍ ഓഫീസിലെ പക്ഷി ശിൽപം ട്വിറ്റർ വിറ്റു

twitter
ഏറ്റവും അധികം തുക ലഭിച്ച രണ്ടാമത്തെ വസ്തുവും ട്വിറ്റര്‍

കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പണം കണ്ടെത്താന്‍ സാൻഫ്രാൻസിസ്കോ ഓഫീസിലെ അധിക ഉപകരണങ്ങള്‍ വിറ്റഴിക്കുകയാണ് ട്വിറ്റര്‍.

 കഴിഞ്ഞദിവസം ട്വിറ്റര്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ലേലത്തില്‍ ഏറ്റവും അധികം തുകയ്ക്ക് വിറ്റഴിക്കപ്പെട്ടത് ട്വിറ്ററിന്റെ ലോഗോ ആയ പക്ഷിയുടെ രൂപത്തിലുള്ള ഒരു ശില്‍പമാണ്. 

ഒരു ലക്ഷം ഡോളറിനാണ് (81,25,000 രൂപ ) ഇത് ചൊവ്വാഴ്ച വിറ്റഴിക്കപ്പെട്ടത്.നാല് അടിയോളം ഉയരമുള്ള ശില്‍പമാണിത്. ആരാണ് ഇത് വാങ്ങിയത് എന്ന് വ്യക്തമല്ല.

ഏറ്റവും അധികം തുക ലഭിച്ച രണ്ടാമത്തെ വസ്തുവും ട്വിറ്റര്‍ പക്ഷിയുടെ ഒരു നിയോണ്‍ ഡിസ്‌പ്ലേയാണ്. 40000 ഡോളറാണ് (3,21,8240) ഇതിന് ലഭിച്ചത്.

Share this story