മൊബൈല്‍ ഉപയോക്താക്കളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ട്രായ്

The mobile phone of the young man who died in the accident was stolen in the ambulance
The mobile phone of the young man who died in the accident was stolen in the ambulance

2025 ജനുവരി ഒന്നു മുതല്‍ ടെലികമ്മ്യൂണിക്കേഷന്‍ നിയമത്തിന് കീഴില്‍  റൈറ്റ് ഓഫ് വേ നിയമങ്ങൾ പ്രാബല്യത്തിൽ വരും. റോ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന നിയമത്തിന്റെ ലക്ഷ്യം രാജ്യത്തുടനീളം ഒപ്റ്റിക്കല്‍ ഫൈബര്‍ ലൈനുകളും, ടെലികോം ടവറുകളും സ്ഥാപിക്കുന്നത് ലളിതമാക്കുക എന്നതാണ്.

കോള്‍ ഡ്രോപ്പ്, നെറ്റ്‌വര്‍ക്ക് ലഭ്യമാകുന്നില്ല എന്ന പരാതികൾ വ്യാപകമായതോടെയാണ് പുതിയ നിര്‍ദേശങ്ങളുമായി ട്രായി രം​ഗത്തെത്തിയത്. ഈ നിയമങ്ങള്‍ വഴി ഒരു ഏകീകൃത നയമാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (DoT) എല്ലാ സംസ്ഥാനങ്ങളോടും നിർദേശിക്കുന്നത്. പുതിയ ടെലികോം നിയമങ്ങൾ ഇന്‍ഫ്രാസ്ട്രക്ചറിന്റെ വികസനം ത്വരിതപ്പെടുത്തുമെന്നും, ഇന്ത്യയില്‍ 5ജി സാങ്കേതികവിദ്യയുടെ വേഗത്തിലുള്ള വിന്യാസത്തെ സഹായിക്കുമെന്നും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് സെക്രട്ടറി നീരജ് മിത്തല്‍ പറഞ്ഞു.

പൊതു- സ്വകാര്യ ഇടങ്ങളിൽ മൊബൈല്‍ ടവറുകളും, ടെലികോം ഉപകരണങ്ങളും സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിയമത്തിൽ വ്യക്തമാക്കുന്നു. നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ നിയമങ്ങളാണുള്ളത് ഇതിൽ ടെലികോം കമ്പനികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാനും പുതിയ നിയമങ്ങൾ ലക്ഷ്യം വെക്കുന്നു.

അടിസ്ഥാന സൗകര്യ വികസനത്തിന് പിന്തുണ നല്‍കുന്ന നിയമങ്ങൾ യോ, എയര്‍ടെല്‍, വി, ബിഎസ്എന്‍എല്‍ മുതലായ ടെലികോസം സേവനദാതാക്കളുടെ വേഗത വർധിപ്പിക്കും. ഇന്ത്യയുടെ ഡിജിറ്റല്‍ ലാന്‍ഡ്സ്‌കേപ്പ് വര്‍ധിപ്പിക്കുന്നതിലും ഈ നിയമം സഹായകമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Tags