വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ ഇനി കാണേണ്ടത് ഇങ്ങനെ! പുതിയ അപ്പ്‌ഡേഷനുമായി വാട്ട്‌സ്ആപ്പ് വരുന്നു

WhatsApp

സ്റ്റാറ്റസുകളിൽ പുതിയ പുത്തന്‍ പരിഷ്‌കരണം കൊണ്ടുവരാനൊരുങ്ങി വാട്ട്‌സ്ആപ്പ്.  സ്റ്റാറ്റസുകളുടെ ദൈര്‍ഘ്യം 30 സെക്കന്റില്‍ നിന്നും 1 മിനിറ്റായി മാറ്റിയതിന് പുറമേയാണ് ഈ അപ്പ്‌ഡേഷന്‍. സ്റ്റാറ്റസ് അപ്പ്‌ഡേറ്റ് ട്രേയിലാണ് പുത്തന്‍ പരിഷ്‌കരണം. അതായത് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്പ്‌ഡേറ്റ്‌സ് ഇന്റര്‍ഫെയ്‌സില്‍ വ്യത്യസ്തയാണ് പരീക്ഷിക്കുന്നത്.

വലുതും ലംബവുമായ രീതിയില്‍ തമ്പ്‌നെയില്‍സ് കാണാന്‍ കഴിയും ഇതിലൂടെ മറ്റുള്ളവര്‍ ഇട്ടിരിക്കുന്ന സ്റ്റാറ്റസിന്റെ നല്ലൊരു ‘ലുക്ക്’ ആകും ലഭിക്കുക. ഉപഭോക്താക്കളുടെ പ്രൊഫൈല്‍ പിക്ച്ചറിന്റെ വലുപ്പത്തിലാണ് ഇപ്പോള്‍ സ്റ്റാറ്റസ് അപ്പ്‌ഡേറ്റ് കാണാനാകുക, സ്റ്റാറ്റസ് ഓപ്പണാക്കാതെ എന്താണെന്ന് വ്യക്തമാകുക പ്രയാസമാണ്. പുതിയ സ്റ്റാറ്റസ് പ്രകാരം ഇവ ഓപ്പണാക്കാതെ തന്നെ എന്താണ് അപ്പ്‌ലോഡ് ചെയ്തിരിക്കുന്നതെന്ന് അറിയാന്‍ സാധിക്കും.

Tags