കൂടുതല്‍ ടെലികോം വരിക്കാർ ; മുൻനിര കമ്പനികളെ മറികടന്ന് ബി.എസ്.എൻ.എൽ

bsnl
bsnl

ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ രാജ്യത്ത് കൂടുതല്‍ ടെലികോം വരിക്കാരെ ചേര്‍ത്ത്  ബി.എസ്.എന്‍.ൽ . ജൂലായില്‍ തുടങ്ങി തുടര്‍ച്ചയായ മൂന്നാംമാസമാണ് ബി.എസ്.എന്‍.എലിലേക്ക് കൂടുതലായി വരിക്കാരെത്തുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്കുപ്രകാരം സെപ്റ്റംബറില്‍ 8.4 ലക്ഷം വരിക്കാര്‍ കൂടുതലായെത്തി. ഓഗസ്റ്റില്‍ ഇത് 25 ലക്ഷത്തിലേറെയായിരുന്നു.

വിപണിയില്‍ ഒന്നാംസ്ഥാനത്തുള്ള റിലയന്‍സ് ജിയോയ്ക്ക് സെപ്റ്റംബറില്‍ 79.6 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു. എയര്‍ടെലിനാകട്ടെ 14.3 ലക്ഷം വരിക്കാരും വോഡഫോണ്‍ ഐഡിയക്ക് 15.5 ലക്ഷം വരിക്കാരും കുറഞ്ഞു. ജൂലായില്‍ സേവനനിരക്ക് വര്‍ധിപ്പിച്ചതിനുശേഷം മൂന്ന് സ്വകാര്യ കമ്പനികളില്‍നിന്ന് വരിക്കാര്‍ കൂട്ടമായി കുറയുന്നുണ്ട്. അതിന്റെ നേട്ടമാണ് ബി.എസ്.എന്‍.എലിന് ലഭിക്കുന്നതെന്നാണ് വിലയിരുത്തല്‍.

ആകെ 7.98 ശതമാനമാണ് ബി.എസ്.എന്‍.എലിന്റെ വിപണിവിഹിതം. ജിയോ 40.2 ശതമാനം, എയര്‍ടെല്‍ 33.24 ശതമാനം, വി.ഐ. 18.41 ശതമാനം എന്നിങ്ങനെയാണ് വിപണിയിലെ സാന്നിധ്യം.

Tags