കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് പോക്കോ; വന്‍ വിലക്കുറവില്‍ ഫോണുകള്‍

google news
poco



ഫ്‌ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ 2022 ല്‍ ഉപയോക്താക്കള്‍ക്കായി പോക്കോ ഒരുക്കിയിരിക്കുന്നത് ആവേശകരമായ ഓഫറുകള്‍. കിഴിവുള്ള ഹാന്‍ഡ്സെറ്റുകളുടെ പട്ടികയില്‍ പോക്കോ M4 5G, പോക്കോ X4 പ്രൊ 5G, പോക്കോ F4 5G, പോക്കോ M4 എന്നിവയാണ് ഉള്ളത്.  പോക്കോ M4 5G, പോക്കോ F4 5G എന്നിവ ഡിസ്‌കൗണ്ട് വിലയില്‍ ഇതിനോടകം ലഭ്യമാണ്.  ഈ മാസം 23 ന് ആരംഭിച്ച് സെപ്റ്റംബര്‍ 30 നാണ് ഫ്‌ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് സെയില്‍ 2022 നടക്കുന്നത്. 

പോക്കോ X4 പ്രൊ 5G പ്രാരംഭ വിലയില്‍ തന്നെ സൈറ്റില്‍ ലഭ്യമാകും. 13,999 രൂപയാണ് പോക്കോ X4 പ്രൊ 5G യുടെ പ്രാരംഭ വില. 15,499 രൂപയ്ക്കാണ് ഇത് നിലവില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പൊക്കോ X4 പ്രൊ 5G, 120Hz സൂപ്പര്‍ അമോലെഡ് സ്‌ക്രീന്‍, സ്നാപ്ഡ്രാഗണ്‍ 695 SoC ആണ് നല്‍കുന്നത്. കൂടാതെ 67W ഫാസ്റ്റ് ചാര്‍ജിംഗിനൊപ്പം 5,000mAh ബാറ്ററിയും വാഗ്ദാനം ചെയ്യുന്നുണ്ട്. 64 മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍ എന്നിവയും ഫോണിന് ലഭിക്കും.

പോക്കോ F4 5G പ്രാരംഭ വിലയില്‍ ലഭ്യമാകും. 21,999 രൂപയാണ് ഫോണിന്റെ പ്രാരംഭവില. 23,499 രൂപയ്ക്കാണ് ഫോണ്‍ സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് E4 അമോള്‍ഡ് സ്‌ക്രീന്‍, സ്നാപ്ഡ്രാഗണ്‍ 870 SoC, 67W ചാര്‍ജിംഗുള്ള 4,500mAh ബാറ്ററി എന്നിവയുമായാണ് ഇത് വരുന്നത്. പോക്കോ M4 5G രൂപ  9,749 മുതല്‍ ലഭ്യമാകും. 

ഇത് നിലവില്‍ 10,999 രൂപയ്ക്കാണ്  ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മീഡിയടെക് ഡൈമെന്‍സിറ്റി 700 SoC ആണ് ഹാന്‍ഡ്സെറ്റിന് കരുത്ത് പകരുന്നത്. 50 മെഗാപിക്‌സല്‍ എഐ ഡ്യുവല്‍ ക്യാമറയും 5,000mAh ബാറ്ററിയും ഇതിനൊപ്പമുണ്ട്. വില്‍പ്പന സമയത്ത് പോക്കോ M4 പ്രൊ 5G വില ആരംഭിക്കുന്നത്  11,499 രൂപയ്ക്കാണ്.  12,999 രൂപയ്ക്കാണ് ഫോണ്‍ ലഭ്യമായിട്ടുള്ളത്. 6.6 ഇഞ്ച് ഫുള്‍-എച്ച്ഡി+ 90 ഹെര്‍ട്സ് ഡിസ്പ്ലേ, മീഡിയടെക് ഡൈമെന്‍സിറ്റി 810 SoC, 33W ചാര്‍ജിംഗുള്ള 5,000mAh ബാറ്ററി, 50 മെഗാപിക്സല്‍ പ്രധാന ക്യാമറ എന്നിവ ഇതിന്റെ സവിശേഷതകളാണ്.

Tags