പയ്യന്നൂർ കോ- ഓപ്പറേറ്റിവ് നാഷണൽ കോളേജും ടെക് ബൈ ഹാർട്ടും ചേർന്ന് സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
Sep 6, 2024, 09:59 IST
പയ്യന്നൂർ : പയ്യന്നൂർ കോ- ഓപ്പറേറ്റിവ് നാഷണൽ കോളേജും ടെക് ബൈ ഹാർട്ടും ചേർന്ന് സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സൈബർ സ്മാർട്ട് 2024 എന്ന പേരിൽ ഇന്ത്യയൊട്ടാകെ ടെക് ബൈ ഹാർട്ട് നടത്തുന്ന സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് ഈ സെമിനാർ സംഘടിപ്പിച്ചത്.
സൈബർ സെക്യൂരിറ്റി & എത്തിക്കൽ ഹാക്കിംഗ് എന്ന വിഷയത്തിൽ നടന്ന സെമിനാർ പയ്യന്നൂർ ഡിവൈഎസ്പി ശ്രീ. കെ വി വിനോദ് കുമാർ ഉൽഘാടനം ചെയ്തു സംസാരിച്ചു. രവി.ഇ (ചരിത്ര വിഭാഗം മേധാവി) സ്വാഗതവും ശ്രീ യു പ്രസന്നകുമാർ (പ്രിൻസിപ്പൽ) അധ്യക്ഷതയും വഹിച്ചു.
തുടർന്ന് സൈബർ സ്മാർട്ട് 2024നെ കുറിച്ച് ഡയറക്ടറും ടെക് ബൈ ഹാർട്ടിൻ്റെ ചെയർമാനുമായ ശ്രീ നാഥ് ഗോപിനാഥ് സംസാരിച്ചു. തുടർന്ന് സൈബർ സെക്യൂരിറ്റി അനലിസ്റ്റായ നീരജ്.ഒ സെമിനാർ നയിച്ചു.
നാരായണൻ മാസ്റ്റർ നന്ദി അറിയിച്ചു.