കേരളത്തിൽ പുതിയ എസി റേഞ്ച് പുറത്തിറക്കി പാനസോണിക്

google news
ssss

കൊച്ചി:വൈവിധ്യമാർന്ന ഉത്പന്നങ്ങൾ അവതരിപ്പിക്കുന്ന പ്രമുഖ സാങ്കേതിക കമ്പനിയായ പാനസോണിക് ലൈഫ് സൊല്യൂഷൻസ് ഇന്ത്യ കേരളാ വിപണിയിൽ 2024 ലെ പുതിയ എയർകണ്ടീഷണറുകൾ അവതരിപ്പിച്ചു. 1.0,1.5,2.0-ടൺ മോഡലുകളുടെ വിശാല നിരയിൽ നിന്ന് 60 എയർകണ്ടീഷണ൪ മോഡലുകളുടെ ഏറ്റവും പുതിയ ശ്രേണി ഇപ്പോൾ എല്ലാ പ്രധാന റീട്ടെയിൽ ഔട്ട് ലെറ്റുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും പാനസോണിക് ബ്രാൻഡ് സ്റ്റോറിലും ലഭ്യമാണ്.

മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങൾ കണക്കിലെടുത്താണ് പാനസോണിക് എസികളുടെ പുതിയ ശ്രേണി വികസിപ്പിച്ചിട്ടുള്ളത്. പാനസോണിക്കിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ മാറ്റ൪ എനേബിൾഡ് എസികൾ പരസ്പര പ്രവർത്തനക്ഷമത വാഗ്ദാനം ചെയ്യുക മാത്രമല്ല, ഇക്കോ-ടഫ് കേസിംഗ് വിശ്വാസ്യതയും ദീർഘനാൾ ഈട് നിൽപ്പും സാധ്യമാക്കുന്നു. നൂതനമായ മിറെയ് പ്ലാറ്റ്ഫോം ഉപയോഗിച്ച് ഉപഭോക്താക്കൾക്കായി സ്മാർട്ട് ഹോം അനുഭവം പുനർനിർവചിക്കുകയാണ്. ട്രൂ എഐ പോലുള്ള സവിശേഷതകൾ ഉപയോഗിച്ച്, ഒപ്റ്റിമൽ കംഫർട്ട് കൂളിംഗിന് അനുസരിച്ച് എസിയുടെ സെറ്റിംഗ്സ് ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്നു. കൂടാതെ വ്യക്തിഗത സ്ലീപ്പ് പ്രൊഫൈലുകൾ രാത്രിയിൽ മാനുവലായി താപനില ക്രമീകരിക്കേണ്ട  ആവശ്യകതയും ഒഴിവാക്കുന്നു.

Tags