ഇൻസ്റ്റഗ്രാമിന്റെ പുതിയ ഫീച്ചർ ; അല്‍ഗോരിതം പുതുപുത്തനാക്കാം
ഓരോരുത്തരുടെയും ഫീഡിൽ ഇൻസ്റ്റഗ്രാം കണ്ടന്റുകൾ എത്തിക്കുന്നത് അല്‍ഗോരിതം വെച്ചാണ്. ചിലപ്പോൾ നമ്മൾക്ക് അതൊരു മടുപ്പുളവാക്കാറുണ്ട്. പുത്തൻ കാര്യങ്ങൾ ഫീഡുകളിൽ കിട്ടിയാലോ എന്ന് ആലോചിക്കാറുമുണ്ട്. ഇതാ അതിനു വേണ്ടി പുത്തൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇൻസ്റ്റഗ്രാം.
ഈ ഫീച്ചർ എത്തുന്നതിലൂടെ പുതിയ രീതിയിൽ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാൻ സാധിക്കും. മുന്‍പ് നടത്തിയിട്ടുള്ള സെര്‍ച്ചുകള്‍ക്കും നമ്മുടെ താത്പര്യങ്ങളും അനുസൃതമായിട്ടുള്ള കണ്ടന്റുകൾ ഇനി പുതിയ ഫീച്ചറിലൂടെ ഒഴിവാക്കാൻ പറ്റും. അങ്ങനെ ഫ്രൽ് ആയി വീണ്ടും ആപ്പ് ഉപയോഹഗിക്കാൻ സാധിക്കുകയും കൂടുതൽ കാര്യങ്ങൾ നമ്മളിലേക്ക് എത്തിക്കുവാനും ആപ്പിന് സാധിക്കും.
ഇത് ആദ്യം നിങ്ങളുടെ ഇന്‍സ്റ്റാഗ്രാമിനെ കൂടുതല്‍ രസകരമാക്കും, കാരണം നിങ്ങളുടെ താത്പര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നുമറിയാത്തതുപോലെ ഞങ്ങള്‍ നിങ്ങളോട് പെരുമാറും’ എന്നാണ് പുതിയ ഫീച്ചറിനെ പറ്റി ഇന്‍സ്റ്റഗ്രാം ഹെഡ് ആദം മൊസ്സേരി പറയുന്നത്.
ഇൻസ്റ്റഗ്രാം പുതുതായി ആരംഭിച്ച ഫീച്ചറായ കൗമാരക്കാര്‍ക്കുള്ള അക്കൗണ്ടുകളിലുള്‍പ്പടെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്നും മെറ്റ അറിയിച്ചിട്ടുണ്ട്. പുതുതായി അക്കൗണ്ട് തുടങ്ങിയ പ്രതീതിയില്‍ തന്നെ ഇനി ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാൻ സാധിക്കുമെന്നാണ് പുതിയ ഫിച്ചറിനെ പറ്റി മെറ്റയുടെ അവകാശവാദം