സിനിമ ടിക്കറ്റ് മുതൽ വിമാന ടിക്കറ്റ് വരെ ഗൂഗിൾ വാലറ്റിൽ സൂക്ഷിക്കാം

google news
google vallet

ടിക്കറ്റുകൾ , ഡിജിറ്റൽ കാസർഡുകൾ എന്നിവ സൂക്ഷിക്കാവുന്ന ഒരു ആപ്ലിക്കേഷനായാണ് ഗൂഗിളിന്റെ പുതിയ സേവനമായ ഗൂഗിൾ വാലറ്റ്   ഇന്ത്യയിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. ഗൂഗിൾ പേ ഉപയോഗിക്കുന്നവർക്ക് സൗജന്യമായി ഗൂഗിൾ വാലാറ്റിന്റെ സേവനം ലഭിക്കുന്നതാണ്.


നിലവിൽ 80 രാജ്യങ്ങളിൽ ലഭിക്കുന്ന ഗൂഗിൾ വാലറ്റ് സേവനത്തിലൂടെ സിനിമ ടിക്കറ്റ്, ഇവന്റ് ടിക്കറ്റ്, ബോർഡിങ് പാസ്, മെട്രോ ടിക്കറ്റ് എന്നിവയും സൂക്ഷിക്കാവുന്നതാണ്. വോലറ്റ് സേവനത്തിനായി എയർ ഇന്ത്യ, ഇൻഡിഗോ, ഫ്ലിപ്കാർട്, കൊച്ചി മെട്രോ, പൈൻ ലാബ്സ്, പിവിആർ ഐനോക്സ് എന്നിവയുമായും ഗൂഗിൾ സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്.


ഗൂഗിൾ പ്ലെയ്സ്റ്റോറിലൂടെ ഗൂഗിൾ വാലറ്റ് എന്ന് തിരഞ്ഞ് നമുക്ക് ആപ്പ് ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഗൂഗിൾ പേയുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ എളുപ്പത്തിൽ തന്നെ ലോഗിൻ ചെയ്ത് ഗൂഗിൾ വാലറ്റ് ഉപയോഗിക്കാവുന്നതാണ്.

Tags