മാഹി കോ- ഓപ്പറേറ്റിവ് കോളേജും ടെക് ബൈ ഹാർട്ടും ചേർന്ന് സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

Mahi Co-operative College and Tech by Heart organized a cyber security awareness programme
Mahi Co-operative College and Tech by Heart organized a cyber security awareness programme

മഹി : മാഹി കോ- ഓപ്പറേറ്റിവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ & ടെക്നോളജിയും ടെക് ബൈ ഹാർട്ടും ചേർന്ന് സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

സൈബർ സ്മാർട്ട് 2024 എന്ന പേരിൽ ഇന്ത്യയൊട്ടാകെ ടെക് ബൈ ഹാർട്ട് നടത്തുന്ന സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.  

സൈബർ സെക്യൂരിറ്റി & എത്തിക്കൽ ഹാക്കിംഗ് എന്ന വിഷയത്തിൽ നടന്ന സെമിനാർ മാഹി സർക്കിൾ ഇൻസ്പെ‌ക്‌ടർ ആർ.ശൺമുഖം മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചു.

Mahi Co-operative College and Tech by Heart organized a cyber security awareness programme

Dr.കെ.വി.ദീപ്തി(പ്രിൻസിപ്പൽ ഇൻ ചാർജ്, എം സി സി എച്ച് ഇ & ടി) സ്വാഗതവും ശ്രീ സജിത്ത് നാരായണൻ(പ്രസിഡൻ്റ് , എം സി സി ഐ ടി) അധ്യക്ഷതയും വഹിച്ചു.തുടർന്ന് സൈബർ സ്മാർട്ട് 2024നെ കുറിച്ച് ഡയറക്ടറും ടെക് ബൈ ഹാർട്ടിൻ്റെ ചെയർമാനുമായ ശ്രീ നാഥ് ഗോപിനാഥ്  സംസാരിച്ചു.

സൈബർ സെക്യൂരിറ്റി അനലിസ്റ്റുകളായ നീരജ് ഒ, അഭിനന്ദ് ആർ എന്നിവർ സെമിനാർ നയിച്ചു. ബി.സി.എ വകുപ്പ്  മേധാവി ശ്രീമതി അനഘ അച്ചുതൻ ആശംസകളർപ്പിച്ച പരിപ്പാടിയിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ .രജീഷ് ടി.വി നന്ദിയും അറിയിച്ചു.

Tags